26
May 2025
Fri
26 May 2025 Fri
UP Muslim journalist couple attempts suicide over harassment by govt officials

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിരന്തരം പീഡനം സഹിക്കവയ്യാതെ മുസ്ലിം പത്രപ്രവര്‍ത്തക ദമ്പതികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പിലിഭിത്ത് ജില്ലയിലെ കസ്ബ ബര്‍ഖേദയില്‍ നിന്നുള്ള മുസ്ലിം പത്രപ്രവര്‍ത്തകരായ ഇസ്രാറും മിറാജും ആണ് പ്രാദേശിക അധികാരികളുടെ പീഡനത്തെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റോഡ് നിര്‍മ്മാണത്തിലെ അഴിമതി തുറന്നുകാട്ടുന്ന റിപ്പോര്‍ട്ട് ഇസ്രാര്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദ്ദേഹത്തിനും ഭാര്യ മിരാജിനുമെതിരെ തുടങ്ങിയ പ്രതികാര നടപടികളാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുണ്ട്. ദമ്പതികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇസ്രാര്‍ അപകടനില തരണം ചെയ്തുവെന്നും ഭാര്യ ഗുരുതരാവസ്ഥയിലാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിസാല്‍പൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നാഗേന്ദ്ര പാണ്ഡെ, ബര്‍ക്കേഡ നഗര്‍ പഞ്ചായത്ത് ചെയര്‍മാന്‍ ശ്യാം ബിഹാരി ഭോജ്‌വാള്‍, കോണ്‍ട്രാക്ടര്‍ മോയിന്‍ ഹുസൈന്‍ എന്നിവരുടെ തുടര്‍ച്ചയായ പീഡനം മൂലമാണ് ഈ ക്രൂരമായ നടപടി സ്വീകരിച്ചതെന്ന് ഇസ്രാര്‍ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം ആരോപിച്ചു.

 


‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റോഡ് നിര്‍മ്മാണത്തിലെ അഴിമതി ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി റിപ്പോര്‍ട്ട് ശ്രദ്ധിച്ചു. അതിനുശേഷം എനിക്കെതിരെ വ്യാജ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ പലവിധത്തില്‍ പീഡിപ്പിക്കപ്പെട്ടു. വിഷം കുടിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. നീതിക്കുവേണ്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അദ്ദേഹം അപേക്ഷിച്ചു. സംരക്ഷിക്കേണ്ട പോലീസ് പോലും ഒടുവില്‍ അവരുടെ കുടുംബത്തെ പീഡിപ്പിക്കുകയായിരുന്നു. ഇസ്രാര്‍ വികാരഭരിതനായി പറഞ്ഞു.

മെയ് 19 ന് ഇസ്രാറിനെതിരെ കോണ്‍ട്രാക്ടര്‍ രജിസ്റ്റര്‍ ചെയ്ത ഒരു കവര്‍ച്ച കേസോടെയാണ് പീഡനങ്ങള്‍ തുടങ്ങുന്നത്. ഇസ്രാറിന്റെ വീട് പലതവണ റെയ്ഡ് ചെയ്ത് പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. നഗര്‍ പഞ്ചായത്തിന്റെ നിലവാരമില്ലാത്ത നിര്‍മ്മാണം ഉയര്‍ത്തിക്കാട്ടിയതിന് കേസ് അടിസ്ഥാനരഹിതവും പ്രതികാര നടപടിയുമാണെന്ന് ഇസ്രാര്‍ വാദിച്ചു.

അന്വേഷണം നടക്കുന്നുണ്ടെന്ന് ബിസാല്‍പൂരിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സ്ഥിരീകരിച്ചു. സംഭവം മാധ്യമപ്രവര്‍ത്തകരിലും പൗരാവകാശ അഭിഭാഷകരിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

A local UP journalist and his wife here posted a video on social media accusing a sub-divisional magistrate, a nagar panchayat chairman and a contractor of harassment and consumed poison on camera