20
Aug 2023
Sun
20 Aug 2023 Sun

മേരിലാന്റ്: ലോകത്തിലേക്ക് വച്ചേറ്റവും ശബ്ദത്തില്‍ ഏമ്പക്കം വിടുന്നയാള്‍ക്കുള്ള പുരസ്‌കാരം യുഎസിലെ മേരിലാന്‍ഡ് സ്വദേശിയായി കിംബെര്‍ലീ വിന്ററിന്. മുപ്പത്തിമൂന്നുകാരിയായ കിംബേര്‍ലിയുടെ ഏമ്പക്കം റെക്കോര്‍ഡ് ചെയ്തപ്പോള്‍ അത് 107.3 ഡെസിബെല്‍ ഉണ്ടായിരുന്നു. നേരത്തെ ഉണ്ടായിരുന്ന റെക്കോര്‍ഡ് 107 ഡെസിബെല്‍ ആണ്. ലൈവ് ആയി മൈക്കും മറ്റ് മെഷീനുകളെല്ലാം വച്ചാണ് ഏമ്പക്കത്തിന്റെ ശബ്ദം അളക്കുന്നത്. ഇതടക്കമുള്ള രംഗങ്ങളുള്‍പ്പെട്ട, കിംബേര്‍ലിയുടെ ഏമ്പക്കത്തിന്റെ രസകരമായ വീഡിയോ ‘ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്’ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതില്‍ കിംബേര്‍ലി പലപ്പോഴായി ഏമ്പക്കം വിടുന്നത് കാണാം. കാണുന്നതിലുപരി ശബ്ദം തന്നെയാണ് നമ്മെ ഞെട്ടിക്കുക. തീര്‍ത്തും അസാധാരണമായി വളരെ കനത്തിലാണ് ഇവരുടെ ശരീരത്തിനകത്ത് നിന്ന് ശബ്ദം വരുന്നത്. തൊട്ടടുത്തിരിക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയോ ഭയപ്പെടുകയോ ചെയ്യാം. ഇതും പ്രതീകാത്മകമായി വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.

സ്വതവേ ഏമ്പക്കത്തിന് ശബ്ദമുണ്ടാകാറുണ്ടെങ്കിലും ചില ഭക്ഷണരീതികള്‍, ചില ഫുഡ് കോംബോകള്‍ എല്ലാം ഈശബ്ദം വലിയ രീതിയില്‍ കൂടാന്‍ കാരണമാകാറുണ്ടെന്ന് കിംബേര്‍ലി പറയുന്നു. ഇതിനൊരു ഉദാഹരണവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഐസ്ഡ് കോഫിയും സാന്‍ഡ്‌വിച്ച് ബ്രേ്ക് ഫാസ്റ്റും പിന്നെയൊരു ബിയറും. ഇങ്ങനെ കഴിച്ചാല്‍ ആര്‍ക്കും ഇത്രയും ശബ്ദത്തിലൊക്കെ ഏമ്പക്കം വിടാമെന്ന് വാദിക്കരുത്. എന്തായാലും തന്നോളമെത്താന്‍ അപ്പോഴും പാടായിരിക്കും എന്ന് തന്നെയാണ് കിംബേര്‍ലി പറയുന്നത്.