23
Sep 2022
Thu
23 Sep 2022 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊഴുകണ്ണിയും ശതാവരിയും വാതം കൊല്ലിയും നീല അമരിയും കൂട്ടുകാരും എല്ലാം വടകര നഗരം നടന്നു കണ്ടു. മർമാണിത്തോപ്പ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഔഷധസസ്യ യാത്രയിലാണ് മുളം തണ്ടിൽ പാകി വളർത്തിയെടുത്ത ഔഷധസസ്യങ്ങൾ നഗരം ചുറ്റിയത്. 

 

കടത്തനാടൻ കളരി ചികിത്സയുടെ ആസ്ഥാനമായ വടകരയിൽ കളരി മർമാണി ഔഷധങ്ങൾ ജനകീയ പങ്കാളിത്തത്തോടെ വളർത്തിയെടുക്കാനുള്ള പദ്ധതിയാണ് മർമാണിത്തോപ്പ് പദ്ധതി. പദ്ധതിയുടെ പ്രചരണാർത്ഥമാണ് ഔഷധസസ്യ യാത്ര നടത്തിയത്. ഔഷധസസ്യങ്ങൾ കൈയിലേന്തി നഗരസഭ കൗൺസിലർമാരും കളരി ഗുരുക്കന്മാരും ശിഷ്യന്മാരുമെല്ലാം യാത്രയുടെ ഭാഗമായി. 

 

അഞ്ചുവിളക്ക് ജങ്ഷനിൽ നിന്ന് ആരംഭിച്ച യാത്ര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. കെ വനജ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.പി പ്രജിത സിന്ധു പ്രേമൻ, പി സജീവ് കുമാർ, എം ബിജു, നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ്, നഗരസഭ ഉദ്യോഗസ്ഥർ, കളരി ഗുരുക്കന്മാരായ മുഹമ്മദ് ഗുരുക്കൾ പ്രേമൻ ഗുരുക്കൾ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ സന്ദേശ യാത്രയിൽ പങ്കെടുത്തു.