ഷാർജ: പ്രവാസ ലോകത്തെ ആഘോഷവും ആരവവും പ്രവാസമുള്ള കാലത്തോളം നിലക്കില്ലെന്നു അനസ്യൂതം തുടർന്നുകൊണ്ടേയിരിക്കുമെന്ന് കൊല്ലം ജില്ലാ പ്രവാസി സമാജം സംഘടിപ്പിക്കുന്ന മെഗാ ഇവന്റായ “വൈശാഖ സന്ധ്യ 2024 ‘ ന്റെ ബ്രോഷർ പ്രകാശനം നിർവഹിച്ചു കൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പറഞ്ഞു.
|
രണ്ടാം ബലി പെരുന്നാൾ ദിവസം ഷാർജ സഫാരി മാളിൽ വച്ച് നടക്കുന്ന വൈശാഖ സന്ധ്യ എന്ന മെഗാ ഇവെന്റിന്റെ ബ്രോഷർ പ്രകാശന യോഗത്തിൽ പ്രസിഡന്റ് അഹമ്മദ് ഷിബിലി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അഡ്വ:നജുമുദീൻ മെഗാ ഇവന്റിനെ കുറിച്ചു വിശദീകരിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ട്രഷറർ ജെർമിയാസ് യേശുദാസ്, വൈസ് പ്രസിഡന്റ് സീനോ ജോൺ നെറ്റോ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ നടേശൻ, ജോയിന്റ് ട്രഷറർ മനോജ് മനാമ, സബ് കമ്മിറ്റി ഭാരവാഹികളായ റഹിം കണ്ണനല്ലൂർ, ഷഹാൽ ഹസ്സൻ, ജയരാജ്, അൻസാർ അസീസ്, ആസിഫ് മിർസ എന്നിവർ നേതൃത്വം നൽകി.