06
Oct 2024
Fri
06 Oct 2024 Fri
Varanasi court dismissed plea for additional ASI survey in Gyanvapi masjid complex

ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തുവകുപ്പിന്റെ ഭാഗത്തു നിന്ന് അധിക സര്‍വേ വേണമെന്നാവശ്യപ്പെട്ടുള്ള സംഘപരിവാര ആവശ്യം വാരണാസി കോടതി തള്ളി. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ സമഗ്രമായ സര്‍വേ നടത്താന്‍ പുരാവസ്ഥു വകുപ്പിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരിയില്‍ സംഘപരിവാരം വാരണാസി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. വാരണാസി അതിവേഗ കോടതി സിവില്‍ ജഡ്ജി യുഗുല്‍ ശംഭുവാണ് ഹരജി തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിപിആര്‍, ജിആര്‍എസ്, ഖനന പരിശോധനകള്‍ നടത്താന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. മസ്ജിദിന്റെ താഴികക്കുടം, സെല്ലാര്‍, ഗേറ്റ്, അക മുറികള്‍ അടക്കമുള്ളവ പരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഗ്യാന്‍വാപി മസ്ജിദിന്റെ പരിപാലന ചുമതലയുള്ള അഞ്ജുമാന്‍ ഇന്‍സമിയ മസ്ജിദ് കമ്മിറ്റി ഹരജിയെ ഏതിര്‍ത്തു.

കാശി വിശ്വനാഥ് ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു വകുപ്പ് നേരത്തേ സര്‍വേ നടത്തിയിരുന്നു. ഹിന്ദു ക്ഷേത്രത്തിനു മുകളിലാണ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നതെന്ന സംഘപരിവാരത്തിന്റെ അവകാശവാദം പരിശോധിച്ചുറപ്പുവരുത്താനായിരുന്നു കോടതി നിര്‍ദേശപ്രകാരം ഇത്തരമൊരു സര്‍വേ നടത്തിയത്. സര്‍വേ റിപോര്‍ട്ട് മുദ്രവച്ച കവറില്‍ പുരാവസ്തു വകുപ്പ് കോടതിയില്‍ സമര്‍പ്പിക്കുകയും ഇരുകക്ഷികള്‍ക്കും കോടതി ഇതിന്റെ പകര്‍പ്പ് കൈമാറുകയും ചെയ്തിരുന്നു.

READ ALSO:  വിരമിക്കുന്ന ദിവസം ഗ്യാന്‍വാപി പള്ളിയില്‍ പൂജയ്ക്ക് അനുമതി നല്‍കിയ ജഡ്ജിയെ ലോക്പാലായി നിയമിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക