24
Nov 2025
Fri
24 Nov 2025 Fri
VATTIYOORKKAV RSS ATTACK

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ദളിത് കുടുംബത്തിന് നേരെ ആര്‍എസ്എസിന്റെ ആക്രമണം. ഗര്‍ഭിണിയായ അഞ്ജലിയ്ക്കും സഹോദരന്മാര്‍ക്കും നേരെ ആയിരുന്നു ആക്രമണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗര്‍ഭിണിയായ അഞ്ജലിയുടെ വയറ്റില്‍ ചവിട്ടി. സഹോദരന്മാരുടെ മുഖത്ത് അടിച്ചു. നാവില്‍ കമ്പി ഉപയോഗിച്ച് കുത്തി. മലമുകള്‍ സ്വദേശികളായ അഞ്ജലി, അജിത്ത്, അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.

ലാല്‍, പ്രവീണ്‍, അനന്തു യു എസ് എന്നിവര്‍ അടക്കം 20 ഓളം പ്രവര്‍ത്തകരാണ് വീടുകയറി ആക്രമിച്ചത്. അഞ്ജലിയേയും സഹോദരങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി.