10
Oct 2025
Fri
10 Oct 2025 Fri
Venezuelan leader María Corina Machado wins Nobel Peace Prize

2025ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനു വേണ്ടി യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പ്രതീക്ഷയോടെ കാത്തിരുന്നത് വിഫലമായി. വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്കാണ് ഈ വര്‍ഷത്തെ സമാധാന നൊബൈല്‍ പ്രൈസ്.

whatsapp കാത്തുകാത്തിരുന്ന ട്രംപിന് സമാധാന നൊബേല്‍ പ്രൈസ് ഇല്ല; പുരസ്കാരം പോയത് വെനിസ്വേലയിലേക്ക്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനാധിപത്യ അവകാശങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി ശക്തിയുക്തം പോരാടുന്ന മരിയ കൊറിന മചാഡോ വെനിസ്വേലയുടെ ഇരുമ്പ് വനിതയെന്നാണ് അറിയപ്പെടുന്നത്. ടൈംസ് മാഗസിന്റെ 2025ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടംപിടിച്ച വനിതയാണവര്‍.

വെനിസ്വേലിയന്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ചതു കണക്കിലെടുത്താണ് മചാഡോയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് നൊബേല്‍ സമിതി അറിയിച്ചു.

ALSO READ: നാദാപുരത്ത് പത്താംക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍