31
Aug 2022
Sun
31 Aug 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി അറേബ്യയിലെ ബെയ്ശ് മസ് ലിയയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങൾ മരിച്ചു. വെട്ടുതോട് കാപ്പിൽ കുഞ്ഞുമുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാർ(44), റഫീഖ്(41) എന്നിവരാണ് മരിച്ചത്.

 

പച്ചക്കറിയെടുക്കാനായി ജിദ്ദയിൽ നിന്ന് ജിസാനിലേക്കുള്ള യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടം സംഭവിച്ചത്.

 

രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കെ എം സി സി നേതാവ് ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോ​ഗമിക്കുകയാണ്. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക