20
Mar 2025
Fri
20 Mar 2025 Fri
Venjaramoodu murder accused Affan collapsed at the police station

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്‍ പോലീസ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു. തെളിവെടുപ്പിനായി എത്തിച്ചപ്പോഴായിരുന്നു കുഴഞ്ഞുവീണത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് സ്റ്റേഷനില്‍ തിരിച്ചെത്തിച്ചു. കല്ലറയിലെ പ്രഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്.

കസേരയില്‍ ഇരിക്കുകയായിരുന്ന അഫാന്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ തിരിച്ചെത്തിക്കുകയായിരുന്നു. നടപടികളില്‍നിന്ന് ഇളവ് കിട്ടാനായി അഫാന്‍ മനഃപൂര്‍വ്വം വീണതായിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.

കസ്റ്റഡിയില്‍ വാങ്ങിയ അഫാനുമായി ഇന്ന് തെളിവെടുപ്പിന് പോകാനിരിക്കെയാണ് അഫാന്‍ കുഴഞ്ഞുവീണത്. ഏഴ് മണിയോടെ തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. ആദ്യം കൊലപ്പെടുത്തിയ ഉമ്മൂമ്മ സല്‍മാ ബീവിയുടെ വീട്ടിലേക്കാണ് ആദ്യ തെളിവെടുപ്പിനായി എത്തിക്കുക.

കഴിഞ്ഞ ദിവസമാണ് അഫാനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. സ്‌റ്റേഷനിലെത്തി മൊഴിയെടുത്തപ്പോഴും അയാള്‍ ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് അഫാന്‍.

Venjaramoodu murder accused Affan collapsed at the police station