ദുബയ്: ക്ലാസ് റൂമില്‍ ചെല്ലാതെ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പഠനം സാധ്യമാണോ? എങ്കില്‍, അതെ എന്ന ഉത്തരവുമായി ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ ലോകത്തെ മെറ്റവേഴ്‌സ് ആപ്ലിക്കേഷനുമായി രംഗത്ത്. മൊബൈല്‍ ടെക്‌നോളജി രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ഈ നവീന പഠന സംവിധാനത്തിന്റെ ഉദ്ഘാടനം ദുബയില്‍ യൂണിവേഴ്‌സിറ്റി ഓഫ് ദുബയ് പ്രസിഡന്റ് ഡോ.ഈസാ എം ബസ്തകി നിര്‍വ്വഹിച്ചു.
|
മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മെറ്റാവേഴ്‌സിന്റെ വിസ്മയകരമായ ദൃശ്യാനുഭവത്തിലൂടെ സാധ്യമാക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ബ്രിട്‌കോവേഴ്‌സ് എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പഠനരീതിയില്‍ ക്ലാസ് മുറിയില്‍ പോവാതെ തന്നെ മൊബൈല്‍ റിപ്പയറിങ് പഠിക്കാനാവും. സ്മാര്‍ട്ട് ഫോണുകളുടെയും അതിന്റെ സാങ്കേതിക ഭാഗങ്ങളുടെയും സൂക്ഷ്മമായ ത്രീ ഡി മോഡലുകളുടെ സഹായത്തോടെ പഠനം എളുപ്പമാക്കിയിരിക്കുന്നു. റിപ്പയര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഡിജിറ്റലായി സൃഷ്ടിച്ചിരിക്കുന്നു. ഈ വെര്‍ച്വല്‍ ടൂളുകള്‍ ഉപയോഗിച്ച് വെര്‍ച്വലായി തന്നെ റിപ്പയറിങ് പഠിക്കാം.
ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ബ്രിട്‌കോവേഴ്‌സില്‍ പ്രവേശിക്കാം. പുതിയ സംവിധാത്തിന്റെ ആദ്യഘട്ടത്തില്‍ സൗജന്യ പരിശീലനം നല്‍കുമെന്ന് ബ്രിട്‌കോ അധികൃതര്‍ വ്യക്തമാക്കി. ദുബയില്‍ നടന്ന ബ്രിട്‌കോവേഴ്‌സ പ്രദര്‍ശനച്ചടങ്ങില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള 90 സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജി വിദഗ്ധര്‍ പങ്കെടുത്തു. കെഎച്ച്ഡിഎ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ ദുബയ് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ബ്രിട്‌കോവേഴ്‌സ് അവതരിപ്പിക്കുന്നത്.
മെറ്റവേഴ്‌സ് വെര്‍ച്വല്‍ റിയാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ എക്‌സ്.ആര്‍ ഹൊറൈസണ്‍ ആണ് ബ്രിട്‌കോവേഴ്‌സ് ഡിസൈന്‍ ചെയ്തതും വികസിപ്പിച്ചതും. സൈഡ് ക്വസ്റ്റ് ആപ്പ് ലാബില്‍ ബ്രിട്‌കോവേഴ്‌സ് ലഭ്യമാണ്. ആപ്പ് ലാബിലെ സെര്‍ച്ച് വിന്‍ഡോയില്‍ Britcoverse എന്ന് സെര്‍ച്ച് ചെയ്താല്‍ ഡൗണ്‍ലോഡ് ചെയ്യാം. മെറ്റ ക്വസ്റ്റ് 2 എന്ന വി.ആര്‍ ഹെഡ്‌സെറ്റ് ഉപയോഗിച്ചാണ് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ സാധിക്കുക. ഇതിലൂടെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തം ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ സാധ്യമാകും എന്ന പ്രത്യേകതയുമുണ്ട്. വീട്ടിലിരുന്നും മൊബൈല്‍ ഫോണ്‍ റിപ്പയറിങിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിക്കാനാവുമെന്നതാണ് മെറ്റവേഴ്‌സ് ആപ്ലിക്കേഷന്റെ പ്രസക്തി.
വെര്‍ച്വല്‍ ടൂളുകള്‍ ഉപയോഗിച്ച് വെര്‍ച്വല്‍ ഫോണില്‍ അറ്റകുറ്റപ്പണി നടത്തിയാണ് ബ്രിട്‌കോവേഴ്‌സിന്റെ പഠനം. ഒരേസമയം ഒന്നിലധികം പേര്‍ക്ക് പഠനത്തിനായി ഈ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കാം.
പരസ്പരം ആശയവിനിമയം നടത്താനും വിദ്യാര്‍ത്ഥിയെ അധ്യാപകന് നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. ലോകത്തിന്റെ ഏതുഭാഗത്തു നിന്നും ഈ സംവിധാനത്തിലേക്ക് പ്രവേശിച്ച് പഠിക്കാനാവും. അവതാറുകളുടെ രൂപത്തിലാവും അധ്യാപകരും വിദ്യാര്‍ത്ഥികളും. കേരളത്തില്‍ കോട്ടക്കല്‍ ആസ്ഥാനമായുള്ള ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ബ്രിട്‌കോ ആന്റ് ബ്രിഡ്‌കോ. ദുബയ് ഗവണ്‍മെന്റ് അംഗീകാരത്തോടെയാണ് യുഎഇയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
മെറ്റാവേഴ്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ഡോ. ഈസാ എം ബസ്തകിക്ക് പുറമെ ദുബയ് യൂണിവേഴ്‌സിറ്റി അസി.പ്രൊഫസര്‍ ഡോ.അലവിക്കുഞ്ഞ്, യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ബ്രിട്‌കോ എം.ഡി; മുത്തു കോഴിച്ചെന, ഡെല്‍ഹി ഐപിഎംടി എം.ഡി; വി.പി അബ്ദുല്ലക്കുട്ടി, ഡയറക്ടര്‍ നിസാമുദ്ദീന്‍, ജനറല്‍ മാനേജര്‍ മുജീബ് പുല്ലൂര്‍തൊടി, ഡയറക്ടര്‍ മുഹമ്മദ് ഷാരിഖ്, എക്‌സ്.ആര്‍ ഹൊറൈസണ്‍ സിഇഒ; ഡെന്‍സില്‍ ആന്റണി, ടെലിവെസ് ഡയറക്ടര്‍ എ.ടി റഫീഖ് എന്നിവര്‍ പങ്കെടുത്തു.


