31
Dec 2024
Sat
31 Dec 2024 Sat
Viduthali 2

വെട്രിമാരന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ വിടുതലൈ 2 ആദ്യ ദിനങ്ങളില്‍ തന്നെ ജനശ്രദ്ധ നേടുന്നു. (Vetrimaaran’s magic is back; Viduthalai 2 has shaken up the theatres) വിജയ് സേതുപതി, മഞ്ജു വാര്യര്‍, സൂരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്ത സിനിമ ആദ്യദിനത്തില്‍ ഏഴ് കോടിയിലധികം രൂപയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം സിനിമ 6.6 കോടിയാണ് നേടിയത് എന്ന് സാക്‌നിക് റിപ്പോര്‍ട്ട് ചെയ്യുന്നു.

2023ല്‍ ഇറങ്ങിയ വിടുതലൈ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് വിടുതലൈ 2. ഒന്നാം ഭാഗം പോലെ വയലന്‍സ് നിറഞ്ഞ രാഷ്ട്രീയ ചിത്രമാണ് വിടുതൈലൈ 2.

ALSO READ:സ്ത്രീകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിലെ നാണക്കേടൊഴിവാക്കാന്‍ ഒരാള്‍ ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയയായി

സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ നേരിടുന്ന വിവേചനവും പൊലീസിന്റെ ക്രൂരതകളും പ്രമേയമാകുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം വലിയ ശ്രദ്ധ നേടിയിരുന്നു. ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോള്‍ വാത്തിയാര്‍ എന്ന മക്കള്‍ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.

ഇവര്‍ക്ക് പുറമെ അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഇളയരാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആര്‍ വേല്‍രാജാണ് ഛായാഗ്രഹണം. ആര്‍ രാമര്‍ എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക