ഒരുമാസത്തിനിടെ ആറു തവണ പാമ്പ് കടിയേൽക്കുകയും അതിജീവിക്കുകയും ചെയ്ത യുവാവിനെ ഏഴാം തവണയും പാമ്പ് കടിച്ചു. പാമ്പ് കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകായണ്. ഉത്തർപ്രദേശിലെ ഫത്തേഹ്പുർ സ്വദേശി വികാസ് ദുബേ ആണ് ചികിൽസയിൽ തുടരുന്നത്.
|
ഇതിനു മുമ്പ് ഓരോ തവണ പാമ്പ് കടിയേറ്റപ്പോഴും ഉടൻ തന്നെ യുവാവ് ചികിൽസ തേടിയിരുന്നു. ജൂൺ രണ്ടിന് രാത്രിയാണ് വിവേകിന് ആദ്യമായി പാമ്പ് കടിയേറ്റത്. രാത്രിയിൽ കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോഴായിരുന്നു യുവാവിനെ പാമ്പ് കടിച്ചത്. ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലെത്തി ചികിൽസ തേടി. രണ്ടു ദിവസം ചികിൽസയിൽ കഴിഞ്ഞശേഷം ആശുപത്രി വിട്ടു. ജൂൺ 10നും 17നും വിവേകിന് വീണ്ടും പാമ്പ് കടിയേറ്റു.
മൂന്നാം തവണയും പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയ വിവേകിനോട് എങ്ങോട്ടെങ്കിലും മാറി നിൽക്കൂ എന്ന ഉപദേശവും ഡോക്ടർമാർ നൽകി. ഇതിനു ശേഷവും വീടിനു സമീപത്തു നിന്നു പാമ്പ് കടിച്ചതോടെ വിവേക് രാധാ നഗറിലുള്ള അമ്മായിയുടെ വീട്ടിലേക്ക് താമസം മാറി. എന്നാൽ ഇവിടെ വച്ചും വിവേകിന് പാമ്പ് കടിയേൽക്കുകയായിരുന്നു. ഇതേത്തുടർന്ന് ചികിൽസ തേടി ആശുപത്രിവിട്ട വികാസിനെ ജൂലൈ ആദ്യം വീണ്ടും പാമ്പ് കടിച്ചു.
ജൂലൈ പതിനൊന്നിനാണ് വികാസിന് ഏഴാം തവണ പാമ്പ് കടിയേറ്റത്. യുവാവിന്റെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. തുടർച്ചയായി പാമ്പ് കടിയേറ്റതു മൂലമുള്ള ചികിൽസാച്ചെലവ് അപ്രാപ്യമായതിനാൽ കുടുംബം സർക്കാരിനോട് സഹായം തേടിയിട്ടുണ്ട്.





