|
എനിക്ക് 38, അവള്‍ക്ക് 35; ബോഡിഷെയിമിങ്ങിനും പ്രായത്തിന്റെ പേരിലുള്ള പരിഹാസങ്ങള്‍ക്കും മറുപടിയുമായി രവീന്ദര്‍ ചന്ദ്രശേഖറും നടി മഹാലക്ഷ്മിയും
ചെന്നൈ: നാലുദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴിലെ പ്രമുഖ നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹതിതരായത്. സിനിമ സെറ്റില്‍ നിന്നും ആരംഭിച്ച ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണാണ് ഇരുവരും നേരിട്ടത്. കടുത്ത ബെഡിഷെയിമിങ്ങാണ് ദവീന്ദര്‍ നേരിട്ടത്. കൂടാതെ പ്രായവ്യത്യാസത്തിന്റെ പേരിലും അവഹേളനം നേരിട്ടു.
രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹം കഴിച്ചതാണെന്ന് വരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായി. ബോഡി ഷെയ്മിംഗ് കമന്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞതോടെ ഇവയ്ക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദമ്പതികള്‍. മഹാലക്ഷ്മിയുടേത് മാത്രമല്ല, തന്റെയും രണ്ടാം വിവാഹമാണെന്ന് രവീന്ദര്‍ പറയുന്നു. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും തനിക്കറിയാമെന്ന് രവീന്ദര്‍ പറയുന്നു. ബിഹൈന്ഡ്വുഡ്സിനും നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
തന്റെ ആദ്യവിവാഹത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്നും രവീന്ദര്‍ പറഞ്ഞു. ആ കുടുംബ ജീവിതം നിരാശയാണ് സമ്മാനിച്ചത്. ഞങ്ങള്‍ രണ്ടുപേരും പരസ്പരം ത്യാഗം ചെയ്തിട്ടൊന്നുമില്ല. മനസിലാക്കിയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. രണ്ടു കുടുംബത്തെയും അതു മനസിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടായിരുന്നു. നിങ്ങള്‍ വിചാരിക്കുന്നതു പോലെ അതൊരിക്കലും എളുപ്പമായിരുന്നില്ല. മഹാലക്ഷ്മിയുടെ വിവാഹം നേരത്തേ കഴിഞ്ഞതാണെന്നും ഒരു കുട്ടിയുണ്ടെന്നും തനിക്ക് അറിയാം. ഇതൊരു പുരുഷാധിപത്യ സമൂഹം ആയതുകൊണ്ടാണ് ഈ വിഷയത്തില്‍ എല്ലാവരും മഹാലക്ഷ്മിയെ ചോദ്യം ചെയ്യുന്നത്. മഹാലക്ഷ്മിയുടെ കഴിഞ്ഞ കാലം എനിക്കൊരു പ്രശ്നമല്ല. ഞാന്‍ മനസിലാക്കിയ ആള് എങ്ങനെയായിരിക്കണം എന്നാണ് താന്‍ ആലോചിച്ചത്.
വിവാഹം മുന്നോട്ടുപോകാന്‍ താരണം താനായിരുന്നു. ശരിക്കും ഇതൊരു അറേഞ്ച്ഡ് മാര്യേജാണ്. പക്ഷെ ഒന്നര വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. ശരീരഭാരം കുറച്ച് വന്നിട്ട് വിവാഹം കഴിക്കാമെന്ന് മഹാലക്ഷ്മിയോട് പറയുമായിരുന്നു. അതൊരിക്കലും നടക്കില്ലെന്ന് അവള് തിരിച്ചും പറയും. ശരീര വണ്ണത്തില്‍ തന്നെക്കാള്‍ ആകുലത ഇവിടെയുള്ള ആളുകള്‍ക്കാണെന്നും രവീന്ദര്‍ പറഞ്ഞു.
പ്രായത്തെക്കുറിച്ചും ട്രോള്‍ വന്നിരുന്നു. 42, 52 എന്നൊക്കെയായിരുന്നു കണക്കുകള്‍. ചെറിയ പെണ്‍കുട്ടിയെ അടിച്ചുമാറ്റി വിവാഹം കഴിച്ചുവെന്ന് വരെ ഓരോരുത്തര് പറയുന്നു. തനിക്ക് 38 ഉം മഹാലക്ഷ്മിക്ക് 35ഉം ആണ് പ്രായമെന്നും രവീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
രവീന്ദര്‍ നിര്‍മിച്ച ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും അവിടെ വച്ചാണ് തങ്ങള്‍ പരസ്പരം കണ്ടതെന്നും മഹാലക്ഷ്മി പറഞ്ഞു. അപ്പോള്‍ ഒന്നും യാതൊരു സ്പാര്‍ക്കും തോന്നിയില്ല. പിന്നീട് പരസ്പരം മെസേജ് അയച്ചു. രവീന്ദറാണ് പ്രൊപ്പോസ് ചെയ്തത്. പിന്നീട് അത് സ്വീകരിക്കുകയായിരുന്നു. രവീന്ദറിന്റെ ശരീരഭാരം തനിക്കൊരു വിഷയമായിട്ട് തോന്നിയിട്ടില്ലെന്നും മഹാലക്ഷ്മി പറഞ്ഞു.



