22
Jan 2023
Wed
22 Jan 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി സെഞ്ചറി തികച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. വിശ്രമകാലത്തിനു ശേഷം സീനിയർ താരങ്ങൾ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ മത്സരത്തിൽ 87 പന്തുകൾ നേരിട്ട കോലി 113 റൺസാണ് അടിച്ചെടുത്തത്. 12 ഫോറുകളും ഒരു സിക്‌സും താരം ബൗണ്ടറി കടത്തിവിട്ടു. 80 പന്തുകളിൽനിന്നാണ് കോലി ഏകദിന കരിയറിലെ 45ാം സെഞ്ചറി തികച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ 73ാം സെഞ്ചറിയാണിത്.

47 പന്തുകളിൽ അമ്പതു തികച്ച താരം 33 പന്തുകളിൽനിന്ന് സെഞ്ചറിയിലേക്കെത്തി. രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ 73ാം സെഞ്ചറിയാണ് ലങ്കയ്‌ക്കെതിരെ സ്വന്തമാക്കിയത്. സെഞ്ചറി നേട്ടത്തോടെ ഇന്ത്യൻ മണ്ണിലെ ഏകദിന സെഞ്ചറികളുടെ കണക്കിൽ കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്തി. ഇരുവർക്കും 20 വീതം സെഞ്ചറികളാണ് ഇന്ത്യയിലുള്ളത്. ഈ നേട്ടത്തിലെത്താൻ സച്ചിന് 164 കളികൾ വേണ്ടിവന്നപ്പോൾ കോലി 20 സെഞ്ചറിയടിച്ചത് 101 ഏകദിനങ്ങളിൽനിന്നാണ്.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന സെഞ്ചറികളുടെ എണ്ണത്തിൽ കോലി സച്ചിനെ മറികടന്നു. സച്ചിൻ എട്ട് സെഞ്ചറികൾ നേടിയപ്പോൾ കോലി സ്വന്തമാക്കിയത് ഒൻപതെണ്ണം. ഏകദിന ക്രിക്കറ്റിലെ ആകെ സെഞ്ചറികളുടെ എണ്ണത്തിൽ സച്ചിന്റെ റെക്കോർഡിനൊപ്പമെത്താൻ കോലിക്ക് ഇനി അഞ്ച് സെഞ്ചറികൾ കൂടി മതി. 49 സെഞ്ചറികളാണ് സച്ചിന് ഏകദിന മത്സരങ്ങളിൽനിന്നുള്ളത്.

ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ 49 സെഞ്ച്വറികളെന്ന ലോക റെക്കോർഡിലേക്കു ഒരുപടി കൂടി അടുത്തിരിക്കുകയാണ് വിരാട് കോലി. 452 ഇന്നിങ്സുകളിലാണ് 49 സെഞ്ച്വറികളോടെ സച്ചിൻ ലോക റെക്കോർഡ് തീർത്തത്. എന്നാൽ ശ്രീലങ്കയ്ക്കെതിരേ ഇന്നു നേടിയ സെഞ്ച്വറിയോടെ ഈ റെക്കോർഡിലേക്കു ഒരുപടി കൂടി അടുത്തിരിക്കുകയാണ് കോലി. ഏകദിന കരിയറിലെ 45ാമത്തെ സെഞ്ച്വറി കൂടിയാണ് അദ്ദേഹം പൂർത്തിയാക്കിയത്. ഇതിനായി കോലിക്കു വേണ്ടിവന്നത് 257 ഇന്നിങ്സുകൾ മാത്രമാണ്.