15
Aug 2024
Wed
15 Aug 2024 Wed
wanted criminal shot killed in uttarpradesh

വ്യാജ ഏറ്റുമുട്ടൽ കൊലകൾക്ക് കുപ്രസിദ്ധി നേടിയ യുപിയിൽ പിടികിട്ടാപ്പുള്ളിയെ പോലീസ് വെടിവച്ചുകൊന്നു. മതുര ജില്ലയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. പങ്കജ് യാദവ് എന്നയാളെയാണ് ഉത്തർപ്രദേശ് സ്പെഷ്യൽ ടാക്സ് ഫോഴ്സ്(എസ്ടിഎഫ്) വെടിവച്ചുകൊന്നത്. ഏറ്റുമുട്ടലിൽ ആണ് കൊലപാതകമെന്ന് പ്രത്യേക ദൗത്യസംഘം പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച പുലർച്ചെ 5.20ഓടെ ദൗത്യ സംഘം വെടിയേറ്റ പങ്കജ് യാദവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചിരുന്നു. പങ്കജ് യാദവിന്റെ കൂട്ടാളികൾ ഓടിരക്ഷപ്പെട്ടുവെന്നും ഇവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണെന്നും എസ്ടിഎഫ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ പങ്കജ് യാദവിന്റെ തലയ്ക്ക് 1 ലക്ഷം രൂപ വിലയിട്ടിരുന്നുവെന്നും എസ്ടിഎഫ് പറയുന്നു.

READ ALSO: വ്യാജ ഏറ്റുമുട്ടല്‍കൊലക്കേസില്‍ ഏറ്റുമുട്ടല്‍ വിദഗ്ധന് ജീവപര്യന്തം തടവ്ശിക്ഷ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക