വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 251 ആയി ഉയർന്നു. കാണാതായ ഇരുന്നൂറിലേറെപ്പേർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് ശക്തമായ മഴ വെല്ലുവിളിയാണ്. മുണ്ടക്കൈ പുഴ കടന്നുള്ള രക്ഷാപ്രവർത്തനത്തിനായി സൈന്യം പാലം പണി തുടരുകയാണ്. കഴിഞ്ഞ ദിവസം സൈന്യം തയാറാക്കിയ നടപ്പാലം ശക്തമായ ഒഴുക്കിൽ മുങ്ങിയിട്ടുണ്ട്.
|
രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചിൽ. രാവിലെ ഇവിടെ സൈനികർ പരിശോധിച്ചെങ്കിലും അവശിഷ്ടങ്ങൾ പൂർണമായി മാറ്റാൻ സാധിച്ചിരുന്നില്ല. പുഴയിലൂടെ ഒഴുകിയെത്തുന്ന മൃതദേഹങ്ങൾ കിലോമീറ്ററുകൾക്ക് അകലെ നിന്ന് കണ്ടെത്തുന്നത് തുടരുകയാണ്. പുഴയിലെ തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ തിരച്ചിൽ തുടരും. ഇന്ന് ചാലിയാറിൽ നിന്ന് 10 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





