22
May 2025
Tue
22 May 2025 Tue
welfare party

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വെല്‍ഫയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് ഇക്കാര്യം അറിയിച്ചത്. ഏതെങ്കിലും മുന്നണി പിന്തുണ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. സിപിഎം മുസ്‌ലിം വിരുദ്ധതയും ഇസ്‌ലാ മോഫോബിയയും വളര്‍ത്തുന്നുവെന്നും ഇതില്‍ നിന്ന് പിന്മാറണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, നിലമ്പൂരില്‍ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലമ്പൂര്‍ സീറ്റില്‍ വി.എസ്. ജോയിയും ആര്യാടന്‍ ഷൗക്കത്തും തമ്മിലുള്ള തര്‍ക്കത്തില്‍ സമവായം അസാധ്യമായതോടെ പുതിയ സ്ഥാനാര്‍ഥിയെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ജോയിയേയും ഷൗക്കത്തിനേയും അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയതോടെയാണ് മറ്റൊരു സ്ഥാനാര്‍ഥി എന്ന സാധ്യതയിലേക്ക് കോണ്‍ഗ്രസ് എത്തുന്നത്. മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ സമുദായത്തിനകത്തുനിന്ന് തന്നെയുള്ള വനിതയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

Welfare Party says it will contest in Nilambur by-election

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക