ഷാര്‍ജ: യുഎഇയിലെ പ്രധാന എമിറേറ്റായ ഷാര്‍ജയില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി പുതിയ തൊഴില്‍ നിയമം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ പ്രഥമ പരിഗണന ഇനി മുതല്‍ സ്വദേശികള്‍ക്ക് ആയിരിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളിലെ നിയമനത്തിനുള്ള അധികാരം വകുപ്പ് മേധാവികള്‍ക്കും ഡയറക്ടര്‍ ജനറലിനുമാണ്. പ്രധാന തസ്തികകളില്‍ സ്വദേശികള്‍ക്ക് തന്നെ നിയമനം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനവ്യവസ്ഥകള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. സുപ്രീം കൗണ്‍സില്‍ അംഗംകൂടിയായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഖ്യാപിച്ചു.
|
ഇതോടെ സ്വദേശികളായ നിരവധിപ്പേര്‍ സര്‍ക്കാര്‍ ജോലിക്കായി മുന്നോട്ട് കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രംഗത്ത് പണിയെടുക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് പുതിയ തീരുമാനം വലിയ തിരിച്ചടി ആകും. അതെസമയം നിലവില്‍ പ്രധാന തസ്തികയില്‍ ജോലി ചെയ്തു വരുന്ന വിദേശികളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രധാന മാറ്റങ്ങള്‍:
* സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
* സേവനം മെച്ചപ്പെടുത്താന്‍ ജീവനക്കാര്‍ക്ക് വാര്‍ഷിക തൊഴില്‍ പരിശീലനം നല്‍കും.
* സേവനകാലത്ത് തുടര്‍ വിദ്യാഭ്യാസത്തിനായി അവസരം നല്‍കും.
* വിവാഹം കഴിക്കാന്‍ 8 ദിവസത്തെ അവധി നല്‍കും.
* വാര്‍ഷിക അവധിക്ക് പുറമെ രാജ്യത്തിനകത്തോ പുറത്തോ ചികിത്സിക്കാനുള്ള അവധി, പ്രസവം, ശിശുപരിചരണം, ഹജ്, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവക്കെല്ലാം അവധി നല്‍കും.
* ഇനി കരാര്‍ തൊഴിലാളികളായി ആകും പ്രവാസികള്‍ ജോലി ചെയ്യേണ്ടി വരുക.
* വിദേശികള്‍ക്ക് സേവനകാല ആനുകൂല്യമാണ് വിരമിക്കുമ്പോള്‍ ലഭിക്കുക.
* ഈ കാലയളവില്‍ തൊഴിലില്‍ നിന്ന് വിട്ടുനില്‍കുക ആണെങ്കില്‍ സേവനകാല ആനുകൂല്യങ്ങളില്‍ നിന്ന് 25 ശതമാനം നഷ്ടമാകും.
പുതിയ നിയമങ്ങള്‍ നിലവില്‍ വരുന്നതുവരെ സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും (നിലവില്‍ മാനവ വിഭവശേഷി നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും) ഈ നിയമം ബാധകമായിരിക്കും. ഈ ഏജന്‍സികള്‍ ഇപ്പോള്‍ അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി ശമ്പള ഡാറ്റ ഉള്‍പ്പെടെയുള്ള അവശ്യ ജീവനക്കാരുടെ വിവരങ്ങള്‍ മാനവ വിഭവശേഷി വകുപ്പുമായി പങ്കുവയ്ക്കണം.
വികസിച്ചുകൊണ്ടിരിക്കുന്ന എച്ച്ആര്‍ രീതികളുമായി പൊരുത്തപ്പെടുകയും മൊത്തത്തിലുള്ള തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുകയും അത് ആത്യന്തികമായി സമൂഹത്തിന് പ്രയോജനകരമാക്കുകയും ചെയ്യുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ വിശദമായ നിയന്ത്രണങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം, ഷാര്‍ജയിലെ മാനവ വിഭവശേഷി കൈകാര്യം ചെയ്യുന്നതിനുള്ള അടിത്തറയായി ഇത് പ്രവര്‍ത്തിക്കും.
പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സിലിനുള്ളില്‍ ‘സുപ്രീം കമ്മിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ്’ എന്ന പേരില്‍ സ്ഥിരം സ്ഥാപനം സ്ഥാപിക്കും.
മാനവ വിഭവശേഷി വകുപ്പിന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി കൗണ്‍സില്‍ കമ്മിറ്റിയുടെ ഘടന, അംഗത്വം, പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍ണ്ണയിക്കും.
What Sharjah’s new HR Decree-Law means for government employees





