08
May 2026
Fri
08 May 2026 Fri
iuml

കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ ഇക്കുറി മുസ്ലിം ലീഗിന് ആ്ര്‍ഹിക്കുന്ന പ്രാതിനിധ്യം കിട്ടിയേക്കില്ല. അഞ്ചാം മന്ത്രി പദവിയും ചില സുപ്രധാന വകുപ്പുകളും ഇത്തവ ലീഗിന് നഷ്ടമായേക്കുമെന്നാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലീഗില്‍ നിന്ന് ആരൊക്കെ മന്ത്രിമാര്‍ എന്നതിന് പുറമെ വകുപ്പ് മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധാരണയായതായാണ് വിവരം. കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചാല്‍ വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുത്തേക്കും. പകരം ആരോഗ്യ വകുപ്പോ റവന്യൂ വകുപ്പോ ആവശ്യപ്പെടും.

അഞ്ചു മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് ഇപ്പോഴും ലീഗ് പ്രതീക്ഷിക്കുന്നത്. അതേസമയം, 63 എം.എല്‍.എമാരുമായി ചരിത്രവിജയം നേടിയ കോണ്‍ഗ്രസ് കൂടുതല്‍ മന്ത്രിമാര്‍ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മുഖ്യമന്ത്രി പദവിക്ക് വേണ്ടി അടിനടക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരെ കൂടെ നിര്‍ത്താനും മറ്റും പദവികള്‍ വീതം വയ്‌ക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ ലീഗിന്റെ മന്ത്രിമാരുടെ എണ്ണം നാലാകാനുള്ള സാധ്യതയും നേതൃത്വം മുന്നില്‍ കാണുന്നു. അങ്ങനെ വന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ചീഫ് വിപ്പ് സ്ഥാനവും ആവശ്യപ്പെടും.

ലീഗ് മന്ത്രിമാര്‍ ആരൊക്കെ?

റെക്കോഡ് ഭൂരിപക്ഷത്തോടെ മലപ്പുറത്തുനിന്ന് വിജയിച്ച ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും ലീഗ് മന്ത്രിമാരിലെ ഒന്നാമന്‍. അദ്ദേഹം തന്നെയായിരിക്കും നിയമസഭകക്ഷി നേതാവ്.

ALSO READ: പാലക്കാട് 10000ലേറെ യുഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് മറിച്ചുവെന്ന് പി കെ ശശി; മുസ്ലിം ലീഗ് ഡീല്‍ അന്വേഷിക്കണം

കുഞ്ഞാലിക്കുട്ടിക്ക് പുറമെ, വേങ്ങരയില്‍നിന്ന് വിജയിച്ച സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കാണ് മലപ്പുറം ജില്ലയില്‍നിന്ന് കൂടുതല്‍ സാധ്യത. മണ്ണാര്‍ക്കാട്ടുനിന്ന് നാലാം തവണയും വിജയിച്ച എന്‍. ഷംസുദ്ദീന്‍ പാലക്കാട് ജില്ലയില്‍നിന്നുള്ള മന്ത്രിയാകും. അടുത്ത സാധ്യത ഏറനാട്ടുനിന്ന് നാലാം തവണയും വിജയിച്ച പി.കെ. ബഷീറിനാണ്. അല്ലാത്ത പക്ഷം കോഴിക്കോട് ജില്ലയില്‍നിന്ന് ഒരു മന്ത്രിയുണ്ടാകും. കുറ്റ്യാടിയില്‍നിന്ന് വിജയിച്ച പാറക്കല്‍ അബ്ദുല്ലയായിരിക്കും കോഴിക്കോട്ടെ മന്ത്രി.

അഞ്ചാം മന്ത്രിയുണ്ടാവുകയാണെങ്കില്‍ മഞ്ചേശ്വരത്തുനിന്ന് രണ്ടാം തവണ ഭൂരിപക്ഷം വര്‍ധിപ്പിച്ച് വിജയിച്ച എ.കെ.എം. അഷ്‌റഫിനാണ് സാധ്യത. അതേസമയം, നാലു മന്ത്രിസ്ഥാനമാണ് ലഭിക്കുന്നതെങ്കില്‍ എ.കെ.എം. അഷ്‌റഫിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവിയോ ചീഫ് വിപ്പ് സ്ഥാനമോ നല്‍കിയേക്കും. അതോടൊപ്പം മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഡോ. എം.കെ. മുനീറിനെ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാനാക്കണമെന്ന ആവശ്യവും ലീഗ് യു.ഡി.എഫില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുമോ?

ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതയും നേതൃത്വം തള്ളുന്നില്ല. എന്നാല്‍, നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ അതും കോണ്‍ഗ്രസ് തന്നെ സ്വന്തമാക്കാനാണ് സാധ്യത. മുഖ്യമന്ത്രി പദവിക്ക് വേണ്ടി അടികൂടുന്നവരില്‍ ഒരാള്‍ക്ക് ഉപമുഖ്യസ്ഥാനം നല്‍കി തൃപ്തിപ്പെടുത്തേണ്ടി വന്നാല്‍ ആ ആഗ്രഹവും വെറുതെയാവും.

ലീഗ് ഇത്തവണ റെക്കോഡ് വിജയം നേടിയെങ്കിലും പദവികളില്‍ അതിന്റെ നേട്ടം ലീഗിന് ലഭിക്കില്ല. വിഡി സതീശന് വേണ്ടി ലീഗ് നിലകൊള്ളുന്നതും ഒടുവില്‍ തിരിച്ചടിയാവാനാണ് സാധ്യത. ഹൈക്കമാന്‍ഡിലെ സ്വാധീനം ഉപയോഗിച്ച് ലീഗിനെ പരമാവധി ഒതുക്കാന്‍ കെസി വേണുഗോപാല്‍ പക്ഷം ശ്രമിക്കും. മാത്യു കുഴലന്‍നാടന്‍ ഇന്നലെ ലീഗിനെതിരേ പരസ്യമായി രംഗത്തെത്തിയത് ഇതിന്റെ സൂചനയാണ്.