17
May 2024
Tue
17 May 2024 Tue
Haley Kalil

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരേ അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളില്‍ തുടങ്ങിവച്ച പ്രതിഷേധം സോഷ്യല്‍ മീഡിയയിലേക്കും വ്യാപിക്കുന്നു. ഗസയെ അവഗണിക്കുകയോ ഇസ്രായേലിനെ പിന്തുണക്കുകയോ ചെയ്യുന്ന സെലിബ്രിറ്റികളെ ബ്ലോക്ക് ചെയ്യുന്ന ബ്ലോക്കൗട്ട് 2024 ക്യാമ്പയിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. ( Why people are blocking celebrities on social media )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 6ന് ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാലയ്ക്ക് പിന്നാലെയാണ് ഇതിന് തുടക്കമിട്ടത്. ന്യൂയോര്‍ക്കില്‍ വര്‍ഷം തോറും നടക്കുന്ന ഫണ്ട് ശേഖരണ പരിപാടിയാണ് മെറ്റ് ഗാല. അമേരിക്കയിലെ പ്രമുഖ സെലിബ്രിറ്റികളാണ് ഈ പണക്കൊഴുപ്പിന്റെ മേളയില്‍ പങ്കെടുക്കുന്നത്. ഇത്തവണ പരിപാടിയില്‍ പങ്കെടുക്കുകയും അതേ സമയം, ഗസയെക്കുറിച്ച് ഒരു വാക്ക് പോലും ഇതുവരെ മിണ്ടാതിരിക്കുകയും ചെയ്ത സെലിബ്രിറ്റികളെയാണ് ബ്ലോക്കൗട്ട് 2024 ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

അമേരിക്കയിലെ പ്രമുഖ ടിക് ടോക്ക് ഇന്‍ഫ്‌ളുവന്‍സര്‍ ഹാലി കലീലിന്റെ ഒരു വീഡിയോയോടുള്ള പ്രതിഷേധമായാണ് പ്രചാരണത്തന് തുടക്കമിട്ടത്. മെയ്7ന് ലെറ്റ് ദെം ഈറ്റ് കേക്ക്(അവര്‍ കേക്ക് തിന്നട്ടെ) എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ മെറ്റ് ഗാലയ്ക്ക പുറത്തു നിന്ന് റെക്കോഡ്് ചെയ്ത വീഡിയോ ആണ് ഹാലി കലീല്‍ പോസ്റ്റ് ചെയ്തത്. ഫ്രഞ്ച് വിപ്ലവകാലത്ത് ഭക്ഷണം കിട്ടാത്തവര്‍ കേക്ക് തിന്നട്ടെ എന്ന് ഫ്രാന്‍സ് രാജ്ഞി പറഞ്ഞതുമായി ബന്ധപ്പെട്ടാണ് ഈ പാട്ട് പ്രചരിച്ചത്.
US socialite Kim Kardashian

ഫലസ്തീനിലെ കൊടും പട്ടിണിയുമായി ബന്ധപ്പെടുത്തി, ഈ വീഡിയോയെക്കുറിച്ച് ഹാലി കലീലിനെതിരേ വന്‍പ്രതിഷേധമാണ് ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് മെറ്റ് ഗാലയില്‍ പങ്കെടുത്ത സെലിബ്രിറ്റികളുടെ മുഴുവന്‍ ലിസ്റ്റ് തയ്യാറാക്കി, അവരില്‍ ഗസാ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്തവരെ ബ്ലോക്ക് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കാര്‍ഡി ബി, അമേരിക്കന്‍ മീഡിയ പേഴ്‌സണാലിറ്റി കിം കാര്‍ദഷിയാന്‍, ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ്, ബിയോണ്‍സി, ഇസ്രായേല്‍ നടന്‍ ഗാല്‍ ഗാദോത്ത്, അമേരിക്കന്‍ നടന്‍ സെന്‍ഡായ തുടങ്ങിയവര്‍ ബ്ലോക്ക് ചെയ്യപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്.

US actress Zendaya

US actress Zendaya

സെലിബ്രിറ്റികളെ ബ്ലോക്ക് ചെയ്യാനുള്ള ആഹ്വാനത്തിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ശനിയാഴ്ച്ച വരെയുള്ള കണക്ക് പ്രകാരം ടെയ്‌ലര്‍ സ്വിഫ്റ്റിന് ടിക് ടോക്കില്‍ മൂന്ന് ലക്ഷം ഫോളോവേഴ്‌സിനെയും ഇന്‍സ്റ്റയില്‍ അര ലക്ഷം ഫോളോവേഴ്‌സിനെയും നഷ്ടപ്പെട്ടു. ഫോളോവേഴ്‌സ് കുറയുന്നതും കൂടുതല്‍ പേര്‍ ബ്ലോക്ക് ചെയ്യുന്നതും ഇവരുടെ പരസ്യ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കും.

്പ്രതിഷേധം രൂക്ഷമായതോടെ ഹാലി കലീല്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. രാഷ്ട്രീയ വിഷയങ്ങളില്‍ തനിക്ക് വലിയ ധാരണയില്ലെന്നും ടിക് ടോക്കില്‍ ട്രെന്‍ഡിങ് ആയ ഒരു പാട്ട് എന്ന നിലക്കാണ് ലെറ്റ് ദെം ഈറ്റ് കേക്ക് എന്ന പാട്ട് ഉപയോഗിച്ചതെന്നും അവര്‍ വിശദീകരിച്ചു.