തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. എന്നാൽ മറ്റ് യാത്ര സംവിധാനങ്ങൾ ഇല്ലാത്ത എസ്റ്റേറ്റുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിലെ സർവീസുകൾ നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു.
|
ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുത്. ഒരു വണ്ടിയും ഇല്ലാത്ത സ്ഥലങ്ങളിൽ വണ്ടികൾ എത്തിക്കുക എന്നതിനാണ് പ്രധാന പരിഗണന. കേരളത്തിലെ പൊതുഗതാഗത സംവിധാനത്തിന് ഇന്ത്യയിൽ ഇല്ലാത്ത പരിഷ്കാരം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ കാണും. അദ്ദേഹം അനുമതി നൽകിയാൽ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായുള്ള ഒരു പൊതുഗതാഗത സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ദീർഘദൂര ബസ് യാത്രയ്ക്കിടെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാൻ ബസ് നിർത്തിക്കൊടുക്കാറുണ്ട്. ആ സ്ഥലങ്ങൾ വൃത്തിയുള്ളതാക്കും. ശുചിമുറികൾ ഇല്ലാതെ സ്ത്രീകൾ ഉൾപ്പടെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സ്ഥലങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്ത് നൽകണം. ശുചിമുറി ഉൾപ്പെടെ നിർമിച്ചെങ്കിൽ മാത്രമേ അവിടെ ബസ് നിർത്തുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





