ആഗ്രഹം സഫലമായതിനെ തുടർന്ന് ഭക്തൻ ദേവിക്ക് നാവറുത്ത് നൽകി. യുപിയിലെ കൗഷംബിയിലാണ് സംഭവം. 38കാരനായ സമ്പത്ത് ആണ് കൗഷംബിയിലെ മാ ശീതള ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നാവറുത്ത് അർപ്പിച്ചത്.
|
ഗുരുതരാവസ്ഥയിലായ സമ്പത്തിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗംഗയിൽ സ്നാനം ചെയ്ത ശേഷം സമ്പത്തും ഭാര്യ ബന്നോ ദേവിയും ചേർന്നാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രസന്ദർശം നടത്തിയതിനു പിന്നാലെ യുവാവ് കൈയിൽ കരുതിയ ബ്ലേഡ് കൊണ്ട് നാവറുത്ത് ദേവിക്ക് സമർപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയിൽ ഭർത്താവ് ക്ഷേത്രസന്ദർശനം നടത്തുന്ന കാര്യം തന്നോട് അറിയിച്ചിരുന്നുവെന്നും എന്നാൽ ഇത്തരമൊരു കടന്നകൈ ചെയ്യുമെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ബന്നോ ദേവി പൊലീസിനോടു പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



