കാമുകനൊപ്പം ജീവിക്കാന്‍ പൊലീസുകാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പിടിയില്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം നഗരത്തിലാണ് സംഭവം. പൊലീസുകാരനായ ബി രമേഷ് മരിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ശിവജ്യോതി എന്ന ശിവാനി, കാമുകനും ടാക്‌സി ഡ്രൈവറുമായ രാമറാവു, ഇയാളുടെ കൂട്ടുകാരന്‍ നീല എന്നിവര്‍ അറസ്റ്റിലായത്.
|
രാത്രി മദ്യപിച്ച ശേഷം ഉറങ്ങിയ രമേഷ് ഹൃദയസ്തംഭനം മൂലം മരിച്ചുവെന്നായിരുന്നു ശിവാനിയുടെ വിശദീകരണം. എന്നാല്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയയ്ക്കുകയായിരുന്നു. ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതോടെ പൊലീസ് ശിവനിയെ ചോദ്യംചെയ്യുകയും ഇവര്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച രാത്രി ശിവാനി ഭര്‍ത്താവിന് മദ്യംനല്‍കിയിരുന്നു. ഭര്‍ത്താവ് ഉറങ്ങിയതോടെ ശിവാനി വാതില്‍ തുറന്നുകൊടുക്കുകയും കാമുകനായ രാമറാവുവും ഇയാളുടെ കൂട്ടുകാരന്‍ നീലയും അകത്തുകയറുകയും ചെയ്തു. ശിവാനിയും രാമറാവും ചേര്‍ന്ന് പിടിച്ചുവയ്ക്കുകയും കൂട്ടാളിയായ നീല രമേഷിന്റെ മുഖത്ത് തലയണ അമര്‍ത്തി ശ്വാസം മുട്ടിച്ചുകൊല്ലുകയുമായിരുന്നു. കൊല നടത്തുന്നതിന് ഒരുലക്ഷത്തി അമ്പതിനായിരം രൂപ ശിവാനി നീലയ്ക്കു പ്രതിഫലമായി നല്‍കിയിരുന്നു. സ്വര്‍ണം പണയപ്പെടുത്തിയായിരുന്നു യുവതി ഈ പണമുണ്ടാക്കിയത്.
രാമറാവുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലി രമേഷും ശിവാനിയും പലപ്പോഴും വഴക്കിട്ടിരുന്നുവെന്നും പൊലീസ് കണ്ടെത്തി. 2009ലാണ് രമേഷിന് പൊലീസില്‍ ജോലി ലഭിച്ചത്. വണ്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. 2012ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്.
ശിവാനിയാണ് കേസില്‍ ഒന്നാം പ്രതി. രാമറാവുവും നീലയും രണ്ടും മൂന്നും പ്രതികളാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





