15
Apr 2026
Sun
15 Apr 2026 Sun
woman bitten by snake in Kannur

കണ്ണൂരില്‍ വയോധികയ്ക്ക് പാമ്പ് കടിയേറ്റു. പട്ടുവത്ത് കാവുങ്കലിലെ നബ്രോന്‍ നാരായണിക്കാണ് കടിയേറ്റത്. ഞായര്‍ വൈകീട്ട് വീടിന് സമീപത്ത് നിന്ന് ചകിരി ശേഖരിക്കുന്നതിനിടെയാണ് ഇവര്‍ക്കു കടിയേറ്റത്. നാരായണിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാരായണി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ചയും ഇതേ പ്രദേശത്ത് നിന്ന് പാമ്പ് കടിയേറ്റ നബീസ എന്ന സ്ത്രീ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നു പുലര്‍ച്ചെ മരിച്ചിരുന്നു.

ALSO READ: ബിജെപിയിലേക്ക് ചാടിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി കത്ത് നല്‍കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക