30
Aug 2022
Fri
30 Aug 2022 Fri

കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റിവിടാനെത്തിയ വീട്ടമ്മ ടിപ്പറിടിച്ചുമരിച്ചു. എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ഫാത്തിമ സാജിദ(30)ആണ് മരിച്ചത്. ഇന്നു രാവിലെ താമരശ്ശേരി ചുങ്കം വനംവകുപ്പ് ഓഫിസിനു സമീപമാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

രാവിലെ കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റിവിട്ട ശേഷം റോഡരികിൽ നിൽക്കവെ അമിത വേ​ഗതയിൽ എത്തിയ ടിപ്പർ സാജിദയുടെ ശരീരത്തില് കയറിയിറങ്ങുകയായിരുന്നു. സമാൻ, ദിയ, ദിൽഷാൻ, ആരിഫ് എന്നിവർ മക്കളാണ്.

 

ടിപ്പർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

content: wife of Abid Adivaram dies in accident

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക