കാട്ടുപന്നിയുടെ ആക്രണത്തില്‍ നിന്നു രക്ഷപ്പെടുന്നതിനിടെ കിണറ്റില്‍ വീണ വീട്ടമ്മയെ കണ്ടെത്തിയത് പിറ്റേദിവസം. പത്തനംതിട്ട അടൂര്‍ വയല പരുത്തിപ്പാറയില്‍ ആണ് സംഭവം. പ്ലാവിയില്‍ വീട്ടില്‍ എലിസബത്താണ് തിങ്കള്‍ വൈകീട്ട് നാലോടെ കിണറ്റില്‍ വീണത്. എന്നാല്‍ ഇക്കാര്യം ആരും അറഞ്ഞിരുന്നില്ല.(woman fall in well while escaping from wild boar attack)
|
എലിസബത്തിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വ ഉച്ചയ്ക്ക് 2.45ന് അടുത്ത പുരയിടത്തിലെ കിണറ്റില്‍ നിന്നു കരച്ചില്‍ കേട്ടു നോക്കിയപ്പോഴാണ് എലിസബത്തിനെ കാണുന്നത്.
50 അടി താഴ്ചയുള്ള കിണറ്റില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തുടര്‍ന്ന് അടൂര്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് കിണറ്റില്‍ നിന്നു പുറത്തെടുത്ത വീട്ടമ്മ ആശുപത്രിയില്‍ ചികിത്സതേടി. കാട്ടുപന്നി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് എലിസബത്ത് പറഞ്ഞു.


