26
Aug 2024
Sun
26 Aug 2024 Sun
woman falls to gorge while taking selfie resued

സെൽഫിയെടുക്കുന്നതിനിടെ കൊക്കയിൽ വീണ യുവതിയെ രക്ഷിച്ചു. മഹാരാഷ്ട്രയിലെ സതാരയിലാണ് സംബവം. തോസേ​ഘർ വെള്ളച്ചാട്ടത്തിനു സമീപത്തു വച്ച് സെൽഫിയെടുക്കുന്നതിനിടെ 29കാരി കൊക്കയിലേക്ക് വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

READ ALSO: വിനോദയാത്രയ്‌ക്കെത്തിയ യുവതി ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ കൊക്കയില്‍ വീണ് മരിച്ചു

100അടിയോളം താഴ്ചയിലേക്ക് വീണ യുവതിയെ ഹോം ​ഗാർഡും മറ്റു ചിലരും ചേർന്ന് സാഹസികമായി രക്ഷിച്ചു. പൂനയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യുവതി ഇവിടെയെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി സുഖംപ്രാപിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

ഏതാനും ദിവസം മുമ്പ് വ്ലോ​ഗറായ യുവതി മഹാരാഷ്ട്രയിലെ റായി​ഗഡിലെ കുംഭേ വെള്ളച്ചാട്ടത്തിനു സമീപത്തു നിന്ന് താഴ്ചയിലേക്ക് വീണ് മരിച്ചിരുന്നു. വീഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ആൻവി കാംദർ എന്ന യുവതി കൊക്കയിലേക്ക് വീണതും മരിക്കുന്നതും.

READ ALSO: റീൽ ചിത്രീകരിക്കുന്നതിനിടെ ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസർ കൊക്കയിൽ വീണു മരിച്ചു