പാറശ്ശാല: അമ്മയെ ഉപദ്രവിച്ചയാളുടെ വീട്ടില്‍ക്കയറി സ്‌കൂട്ടറിന് തീയിട്ട കേസില്‍ യുവതി അറസ്റ്റില്‍. പൊഴിയൂര്‍ പ്ലാന്‍കാലവിളാകത്തില്‍ ശാലി(30)യെയാണ് പൊഴിയൂര്‍ പോലീസ് പിടികൂടിയത്. പൊഴിയൂര്‍ സ്വദേശിയായ വര്‍ഗീസിന്റെ വീടിനോടു ചേര്‍ന്ന് സൂക്ഷിച്ച സ്‌കൂട്ടര്‍ അയല്‍വാസികളായ ശാലിയും സഹോദരന്‍ സന്തോഷ്‌കുമാറും ചേര്‍ന്ന് രാത്രി കത്തിച്ചെന്നാണ് കേസ്. ശാലിയുടെ അമ്മയെ സന്തോഷ്‌കുമാര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതിലുള്ള വൈരാഗ്യത്തിലാണ് സ്‌കൂട്ടര്‍ കത്തിച്ചതെന്ന് യുവതി മൊഴി നല്‍കി. ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനെതിരെ പൊഴിയൂര്‍ സ്റ്റേഷനില്‍ ബിബിനെതിരേ കേസുണ്ട്.
|
വര്‍ഗീസിന്റെ പരാതിയില്‍ പൊഴിയൂര്‍ പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ഒന്നാംപ്രതി സന്താഷ് സ്‌കൂട്ടര്‍ കത്തിച്ചശേഷം അന്നുതന്നെ വിദേശത്തേക്കു കടന്നിരുന്നു.
പൊഴിയൂര്‍ എസ്.എച്ച്.ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ പൊഴിയൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് സി.പി.ഒ മാരായ അജിത്ത്, ആന്റണി എന്നിവര്‍ ആണ് പ്രതിയെ പിടിച്ചത്.
നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Woman sets fire to scooter of man who attacked her mother


