തൃശൂർ: വൺവേ തെറ്റിച്ച് കാർ ഓടിച്ചതിനെത്തുടർന്ന് നഗരത്തിൽ ഒരു മണിക്കൂർ ഗതാഗതക്കുരുക്ക് രൂപപ്പെട്ട സംഭവത്തിൽ അഭിഭാഷകയ്ക്കെതിരെ കേസ്. ഇന്ന് രാവിലെ തൃശൂർ വെള്ളങ്കല്ലൂർ ജങ്ഷന് സമീപമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
|
കുറുക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗത്ത് സംസ്ഥാന ഹൈവേയിൽ വിവിധ ഇടങ്ങളിലായി റോഡ് പണി നടക്കുന്നുണ്ട്. ഈ പാതയിൽ വെള്ളാങ്കല്ലൂർ ഭാഗത്തുനിന്ന് ഉൾപ്പെടെ വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇവിടെ വഴി തിരിഞ്ഞ് പോകുന്നതിനായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ആളൂർ സ്വദേശിനിയാണ് അഭിഭാഷക വൺവേ തെറ്റിച്ച് കാറുമായെത്തിയത്.
നടവരമ്പ് ഭാഗത്തു നിന്നും വെള്ളാങ്കല്ലൂർ ജങ്ഷൻ എത്തുന്നതിന് മുൻപായി ബസ് ഉൾപ്പെടെയുള്ളവ എതിരെ വന്നപ്പോൾ സൈഡ് ലഭിക്കാത്ത തരത്തിലാണ് ഇവർ കാർ നിർത്തിയത്. ആളുകൾ വണ്ടി മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നീക്കാനോ, പിറകിലേക്ക് എടുക്കാനോ യുവതി സമ്മതിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
വെള്ളാങ്കല്ലൂർ ജങ്ഷൻ എത്തുത്തന്നിന് മുമ്പായി ബസ് ഉൾപ്പെടെയുള്ളവ എതിരെ വന്നപ്പോൾ സൈഡ് ലഭിക്കാത്ത തരത്തിലാണ് ഇവർ കാർ നിർത്തിയത്. ആളുകൾ വണ്ടി മാറ്റാൻ പറഞ്ഞപ്പോൾ വാഹനം നീക്കാനോ, പിറകിലേക്ക് എടുക്കാനോ അഭിഭാഷക സമ്മതിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. അഭിഭാഷകയാണെന്ന് പറഞ്ഞ ഇവർ വാഹനം പുറകോട്ട് എടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുമൂലം വഴിയിൽ കുടുങ്ങിയത്.ബസിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതോടെ യുവതി കാർ ഓഫാക്കി. പൊലീസ് എത്തിയാൽ മാത്രമേ പുറത്തേക്ക് ഇറങ്ങുകയുള്ളൂവെന്ന് നിലപാടെടുത്തു.
ഈ സമയം ബസിൽ നിന്ന് ഇറങ്ങി വന്ന സ്ത്രീ കയ്യേറ്റം ചെയ്തതായി യുവതിയും പരാതി നൽകി. യുവതിക്കെതിരെ ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





