08
Jan 2023
Wed
08 Jan 2023 Wed

ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. തമിഴ്നാട് മധുര സ്വദേശി ഭഗവതി(37)യാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട്ടിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോയ സ്വകാര്യ ബസിലാണ് സംഭവം.

വെഞ്ഞാറമൂട് സ്വദേശിനിയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാലയാണ് യുവതി പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. തുടർന്ന് യാത്രക്കാർ ചേർന്ന് ഇവരെ പിടികൂടി ആറ്റിങ്ങൽ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.