19
Jul 2026
Sun
19 Jul 2026 Sun
ARGENTINA VS SPAIN MESSI

World cup final ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലില്‍ ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും യൂറോപ്യന്‍ ശക്തികളായ സ്‌പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍, ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന കളിപ്പൂരങ്ങള്‍ക്കപ്പുറം കടുപ്പമേറിയ അണിയറക്കഥകള്‍ പുറത്തുവരുന്നു. സാധാരണയായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ ലോകകപ്പിന്റെ അവസാന ഘട്ടങ്ങളില്‍ എത്തുമ്പോള്‍ അയല്‍രാജ്യങ്ങള്‍ ഒന്നടങ്കം അവര്‍ക്ക് പിന്നില്‍ അണിനിരക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുടെ കാര്യത്തില്‍ കടുത്ത എതിര്‍പ്പാണ് ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ഉയരുന്നത്. അര്‍ജന്റീന ഫൈനലില്‍ തോല്‍ക്കണമെന്ന ആഗ്രഹത്തോടെ ട്രോളുകളും മീമുകളുമായി ഒത്തുകൂടിയിരിക്കുകയാണ് ബ്രസീല്‍, മെക്‌സിക്കോ, കൊളംബിയ, ചിലി തുടങ്ങിയ രാജ്യങ്ങളിലെ ആരാധകര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രത്തില്‍, സ്പാനിഷ് കൗമാര താരം ലാമിന്‍ യമാല്‍ ബ്രസീലിന്റെ മഞ്ഞ ജേഴ്‌സി ധരിച്ചു നില്‍ക്കുന്നതായി എഡിറ്റ് ചെയ്തിരിക്കുന്നു. ‘ബ്രസീല്‍ ജനതയുടെ ഒരേയൊരു പ്രതീക്ഷ’ എന്നാണ് ഈ ചിത്രത്തിന് ആരാധകര്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

‘ഫിഫയുടെ ചെല്ലക്കുട്ടി’

പെലെയുടെ ബ്രസീലും മറഡോണയുടെ അര്‍ജന്റീനയും തമ്മിലുള്ള പരമ്പരാഗത ശത്രുത മാത്രമല്ല ഈ കൂട്ടായ്മയ്ക്ക് പിന്നില്‍. 2022-ല്‍ അര്‍ജന്റീന മൂന്നാം തവണ ലോകകപ്പ് നേടിയപ്പോഴും സമാനമായ ജനവികാരം ഉയര്‍ന്നിരുന്നു. അര്‍ജന്റീനയോടുള്ള പ്രാദേശിക ഐക്യദാര്‍ഢ്യം ഇപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നതായി കൊളംബിയന്‍ സാമൂഹ്യശാസ്ത്രജ്ഞനായ ജര്‍മ്മന്‍ ഗോമസ് നിരീക്ഷിക്കുന്നു. അര്‍ജന്റീന ഫിഫയുടെയും അതിന്റെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെയും പ്രിയപ്പെട്ട ടീമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ശക്തമായതാണ് ഇതിന് കാരണം.

‘അര്‍ജന്റീനയ്ക്ക് റഫറിമാരുടെ വഴിവിട്ട സഹായം ലഭിക്കുന്നുണ്ട്,’ സാവോപോളോയിലെ ഒരു ബ്രസീലിയന്‍ ആരാധകന്‍ പറഞ്ഞു. ബ്രസീലിന് ആറാം കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍, അര്‍ജന്റീന നാലാം തവണ ചാമ്പ്യന്മാരാകുന്നതിനേക്കാള്‍ സ്‌പെയിന്‍ രണ്ടാം തവണ കിരീടം ചൂടുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെനാല്‍റ്റികളും എതിരാളികള്‍ക്കെതിരെയുള്ള കാര്‍ഡുകളും അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറിമാര്‍ നല്‍കുന്നു എന്നാണ് പ്രധാന ആക്ഷേപം.

ALSO READ: ലോക കപ്പ് ആവേശത്തില്‍ മറ്റൊരു സ്‌കൂളിന് കൂടി അവധി; മന്ത്രിയുടെ തീരുമാനം കാത്ത് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍

പഴയ ഇതിഹാസം ഡീഗോ മറഡോണ ഫിഫയുടെ അധികാരത്തോട് പോരാടിയ വിപ്ലവകാരിയായിരുന്നെങ്കില്‍, നിലവിലെ നായകന്‍ ലയണല്‍ മെസ്സി ഫിഫയുടെ ‘ഗോള്‍ഡന്‍ ബോയ്’ (ഏീഹറലി ആീ്യ) ആയാണ് വിലയിരുത്തപ്പെടുന്നതെന്ന് പ്രൊഫസര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയവും വംശീയ അധിക്ഷേപങ്ങളും വില്ലനാകുന്നു

ഫുട്‌ബോളിന് പുറമെയുള്ള രാഷ്ട്രീയവും അര്‍ജന്റീനയ്ക്ക് എതിരെയുള്ള വികാരത്തിന് കാരണമാകുന്നുണ്ട്. അര്‍ജന്റീനയുടെ വിവാദ പ്രസിഡന്റ് ഹാവിയര്‍ മിലെയോടുള്ള (ഖമ്ശലൃ ങശഹലശ) രാഷ്ട്രീയ വിയോജിപ്പ് കാരണം ചിലി പോലുള്ള രാജ്യങ്ങളിലെ ആരാധകര്‍ അര്‍ജന്റീന തോല്‍ക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ കപ്പടിച്ചാല്‍ അതിന്റെ ക്രെഡിറ്റ് പ്രസിഡന്റ് അവകാശപ്പെടുമെന്നാണ് ഇവരുടെ ആശങ്ക. മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം മാധ്യമപ്രവര്‍ത്തകരോട് തമാശയായി ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ‘സ്‌പെയിന്‍! സ്‌പെയിന്‍!’ എന്നാണ് അവര്‍ മറുപടി നല്‍കിയത്.

ഇതിനുപുറമെ, അര്‍ജന്റീനിയന്‍ ആരാധകരും ചില കളിക്കാരും നടത്തുന്ന വംശീയ അധിക്ഷേപങ്ങളും വലിയ തോതില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഫ്രഞ്ച് ടീമിലെ കറുത്തവര്‍ഗ്ഗക്കാരായ കളിക്കാരെ അധിക്ഷേപിച്ചുകൊണ്ടുള്ള അര്‍ജന്റീന ടീമിന്റെ പഴയ ചാന്റുകളും (ഇവമിെേ), ബ്രസീലിയന്‍ കളിക്കാര്‍ക്ക് നേരെ ഗാലറിയില്‍ നിന്ന് ഉണ്ടാകാറുള്ള വംശീയ പെരുമാറ്റങ്ങളും ഇതിന് ആക്കം കൂട്ടി. ഈ ലോകകപ്പിനിടെ പ്രശസ്ത അമേരിക്കന്‍ ഇന്‍ഫ്‌ലുവന്‍സര്‍ ‘കടവീംടുലലറ’ നോട് ഒരു അര്‍ജന്റീനിയന്‍ ആരാധകന്‍ വംശീയമായി അധിക്ഷേപിച്ചതിനെ ഫിഫ ഔദ്യോഗികമായി അപലപിച്ചിരുന്നു.

‘ആര്‍ക്ക് വിഷമമുണ്ടായാലും നേരിടും’ – മെസ്സി

തങ്ങള്‍ക്കെതിരെ ഉയരുന്ന ഈ കടുത്ത ജനവികാരത്തെക്കുറിച്ച് നായകന്‍ ലയണല്‍ മെസ്സിക്ക് കൃത്യമായ ബോധ്യമുണ്ട്. ‘ഞങ്ങള്‍ ആഗ്രഹിച്ചതുപോലെ വീണ്ടും ഫൈനലില്‍ എത്തിയിരിക്കുന്നു. ഞങ്ങള്‍ക്ക് ആരും ഒന്നും സൗജന്യമായി തന്നതല്ലെന്ന് ഞങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ഇതില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടാകുന്നുണ്ടെങ്കില്‍ അത് അവരെ മാത്രം ബാധിക്കുന്ന കാര്യമാണ്,’ മെസ്സി വ്യക്തമാക്കി.

അര്‍ജന്റീനയില്‍ ജനപ്രിയമായ ഒരു മദ്യ ബ്രാന്‍ഡ് തങ്ങളുടെ പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത് ‘ഞങ്ങള്‍ അസഹനീയരാണ്’ (ണല മൃല ൗിയലമൃമയഹല) എന്ന സ്ലോഗനാണ്. അര്‍ജന്റീനക്കാരുടെ അതിരുകടന്ന ഫുട്‌ബോള്‍ ഭ്രാന്തിനെക്കുറിച്ച് മറ്റ് രാജ്യങ്ങളിലെ ആരാധകര്‍ പരാതി പറയുന്ന രീതിയിലാണ് ഈ പരസ്യം ഒരുക്കിയിരിക്കുന്നത്. ലാറ്റിനമേരിക്കയില്‍ വലിയൊരു വിഭാഗം അര്‍ജന്റീനയ്‌ക്കെതിരെ തിരിയുമ്പോഴും, അമേരിക്കയിലെ ട്രെയിനിംഗ് ക്യാമ്പുകളില്‍ മെസ്സിക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. അയല്‍രാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്കിടയിലും കപ്പ് ലാറ്റിനമേരിക്കയില്‍ തന്നെ വരണമെന്ന ആഗ്രഹത്തോടെ അര്‍ജന്റീനയെ പിന്തുണയ്ക്കുന്ന വിരലിലെണ്ണാവുന്ന ആരാധകരും ഈ മേഖലയിലുണ്ട്.

World cup final: Latin America against Argentina