19
Jul 2026
Sun
19 Jul 2026 Sun
K MURALEEDHARAN

സര്‍ക്കാര്‍ ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണവമായി ബന്ധപ്പെട്ട് സര്‍ക്കാരും ഡിവൈഎഫ്‌ഐയും തുറന്ന ഏറ്റുമുട്ടലിലേക്ക്. ആശുപത്രികള്‍ക്കുള്ളില്‍ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കൃത്യമായ നയമാണിതെന്നും ആശുപത്രിക്ക് ഉള്ളിലെ ഇത്തരം ഇടപെടലുകള്‍ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിവൈഎഫ്‌ഐ എന്നല്ല, യൂത്ത് കോണ്‍ഗ്രസിന്റെയോ സേവാഭാരതിയുടെയോ ആവട്ടെ, ഒരു സംഘടനയുടെയും രാഷ്ട്രീയ പ്രവര്‍ത്തനം ആശുപത്രി പരിസരങ്ങളില്‍ അനുവദിക്കില്ല. കമ്മ്യൂണിറ്റി കിച്ചന്‍ വഴി മാത്രമായിരിക്കും ഇനി മുതല്‍ ആശുപത്രിക്കുള്ളില്‍ ഭക്ഷണം ലഭ്യമാക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ സന്നദ്ധ സംഘടനകളുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: കോഴിക്കോട്ടെ യുവാവിന്റെ മരണം കൊലപാതകം; ശരീരത്തില്‍ നിരവധി മുറിവുകള്‍; സംഭവം പുലര്‍ച്ചെ മൂന്നരയോടെ

ആരോഗ്യമന്ത്രിക്ക് മറുപടിയുമായി ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍. ഭക്ഷണപ്പൊതി നല്‍കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തനം നിങ്ങളുടെ അനുമതി വാങ്ങിയല്ലെന്നും പ്രതികരണം. ഞങ്ങള്‍ ബാനര്‍ കെട്ടിയത് അങ്ങയുടെ വീട്ടില്‍ അല്ല, അശരണരുടെ ഭക്ഷണപ്പൊതി പിടിച്ചെടുക്കുന്നുന്നെന്നും ഷിജുഖാന്‍.

മന്ത്രിമാര്‍ ഈഗോ ഒഴിവാക്കണമെന്ന് പൊതിച്ചോര്‍ വിവാദത്തില്‍ മുഹമ്മദ് റിയാസ്. ഡിവൈഎഫ്‌ഐ നല്‍കുന്ന പൊതിച്ചോര്‍ ഒട്ടേറെപ്പേര്‍ക്ക് പ്രയോജനമാണ്. ശത്രുതാമനോഭാവത്തോടെ കാണുന്നതെന്തിനെന്നും മന്ത്രി. ഡിവൈഎഫ്‌ഐയുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും റിയാസ് പറഞ്ഞു.

DYFI pothichoru distribution in government hospitals banned