22
Mar 2024
Wed
22 Mar 2024 Wed
world malayali federation jeddah chapter office bearers

ജിദ്ദ: വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ ചാപ്റ്റര്‍ അടുത്ത മൂന്ന് വര്‍ഷം നയിക്കുന്നതിനു വേണ്ടി പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. മോഹന്‍ ബാലന്‍ പ്രസിഡന്റ്, യൂനസ് കാട്ടൂര്‍ ജനറല്‍ സെക്രട്ടറി, സുശീല ജോസഫ് ട്രഷറര്‍, മിര്‍സ ശരീഫ് രക്ഷാധികാരി. സജി കുരിയാക്കോസ്, ഡോക്ടര്‍ വിനീത പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റുമാരും, ബഷീറലി പരുത്തി കുന്നന്‍, നൗഷാദ് കാളികാവ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റു ഭാരവാഹികളായി നിസാര്‍ യൂസുഫ് ഗ്ലോബല്‍ ഉപദേശക സമിതി അംഗം, വിലാസ് കുറുപ്പ് നാഷണല്‍ കോഓഡിനേറ്റര്‍, ഷാനവാസ് വണ്ടൂര്‍ നാഷണല്‍ വൈസ് പ്രസിഡന്റ്, മനോജ് മാത്യു നാഷണല്‍ ജോയിന്റ് സെക്രട്ടറി, മുഹമ്മദ് ബൈജു മിഡില്‍ ഈസ്റ്റ് ഹെല്പ് ഡസ്‌ക് ഫോറം കണ്‍വീനര്‍, ഷിബു ജോര്‍ജ് മിഡില്‍ ഈസ്റ്റ് പ്രവാസി ഫോറം കണ്‍വീനര്‍. വര്‍ഗീസ് ഡാനിയേല്‍- പ്രവാസി ക്ഷേമം, ജോബി തേരകത്തിനാല്‍ – കൃഷി, പരിസ്ഥിതി, സോഫിയബഷീര്‍ – വിമന്‍സ്‌ഫോറം, ഷിബു ചാലക്കുടി-മെംബര്‍ഷിപ്പ്& എച്ച്ആര്‍, ശിവാനന്ദന്‍-ഹെല്‍ത്ത്‌ഫോറം, ജോസഫ് വര്‍ഗീസ് യൂത്ത്&സ്‌പോര്ട്‌സ്, മുഹമ്മദ് സുബൈര്‍-ബിസിനസ്, ബഷീര്‍ അപ്പകാടന്‍-വിദ്യാഭ്യാസവും പരിശീലനവും, നൗഷാദ് ഇസ്മായില്‍-മീഡിയ ഫോറം, നുജും-ഹെല്‍പ് ഡെസ്‌ക് ഫോറം, പ്രവീണ്‍ എടക്കാട്-ചാരിറ്റി ഫോറം, എബി ചെറിയാന്‍- കള്‍ച്ചറല്‍ ഫോറം, വിവേക് ജി.പിള്ള-മലയാളം ഫോറം, നസീര്‍ വാവക്കുഞ്ഞു എക്‌സിക്യൂട്ടീവ് മെംബര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

ലോകത്തെമ്പാടുമുള്ള മലയാളികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ അവ എത്തിച്ചു ഉചിതമായ പരിഹാരം കാണുന്നതിനായി ഗ്ലോബല്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി കഴിയുന്ന എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും സുസജ്ജമാണെന്നും പുതിയ ഭരണസമിതിയുടെ അധികാരം ഏറ്റെടുത്ത ഭാരവാഹികള്‍ അറിയിച്ചു.