29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
ലോക ഫാർമസിസ്റ്റ്സ് ദിനം ആചരിക്കും

കേരള ഗവൺമെൻറ് ഫാർമസിസ്റ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെപ്തംബർ 25 ലോക ഫാർമസിസ്റ്റ്സ് ദിനം വിപുലമായി ആചരിക്കുന്നു. ഫാർമസിസ്റ്റുകളുടെ സേവനം പൊതുജനാരോഗ്യ മേഖലയിലെ അനിവാര്യതയാണെന്നും ചികിത്സയും രോഗപ്രതിരോധ പ്രവർത്തനങ്ങളും ഫലപ്രദമാകുന്നത് മരുന്നുകൾ ശാസ്ത്രീയമായി ഉപയോഗിക്കുമ്പോഴാണെന്നും അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ശ്രീലേഷ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ്സ്  ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന ഫാർമസിസ്റ്റ് ദിന റാലി വിജയപ്പിക്കാനും ആരോഗ്യ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ്സ് ദിന പോസ്റ്റർ പതിച്ചും മധുരവിതരണം ചെയ്തും ഫാർമസിസ്റ്റ്സ് ദിനാഘോഷം വിപുലമാക്കാനും കേരള ഗവൺമെന്റ് ഫാർമസിസ്റ്റ് സ്  അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന ഓഫീസ് സെകട്ടറി രൂപേഷ് കെ; എം.വി.മണികണ്ഠൻ, ജനീഷ്.എം, ആദർശ് എൻ.വി, ജയരാജൻ ടി.കെ, ജീന എം എന്നിവർ സംസാരിച്ചു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement