ഓവല്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം ദിനം ഇന്ത്യയ്ക്ക് തകര്‍ച്ച. ഓസിസിന് മറുപടിയായി ഒന്നാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ 296 റണ്‍സിന് പുറത്തായി. ഇതോടെ ഓസ്ട്രേലിയക്ക് 196 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡായി. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ ഓസിസ് ടീ ബ്രേക്കിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെടുത്തിട്ടുണ്ട്.
|
ഇന്ത്യന്‍ നിരയില്‍ അജിങ്ക്യാ രഹാനെയാണ് ടോപ് സ്കോറര്‍. രഹാനെ 89 റണ്‍സ് നേടി. രഹാനെയ്ക്ക് കൂട്ടായി രവീന്ദ്ര ജഡേജ 48 റണ്‍സുമായും പിടിച്ചു നിന്നു. അര്‍ദ്ധസെഞ്ചുറിയുമായി ശ്രാദ്ധുല്‍ ഠാക്കൂറൂം (51) മികവ് കാട്ടി. രോഹിത്ത് ശര്‍മ്മ (15), ശുഭ്മാന്‍ ഗില്‍ (13), പൂജാര (14), കോഹ്ല്ലി(14) എന്നിവര്‍ക്കൊന്നും ഓസിസ് ബൗളിങിന് പിന്നില്‍ പിടിച്ച് നില്ക്കാനായില്ല. ഓസിസിനായി കമ്മിന്‍സ് മൂന്നും സ്റ്റാര്‍ക്ക്, ബോളണ്ട്, ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ഓസിസിന്റെ ആദ്യ ഇന്നിങ്സ് 469ന് അവസാനിച്ചിരുന്നു. ഓസ്ട്രേലിയ്ക്കായി സ്മിത്തും (121), ട്രാവിസ് ഹെഡും (163) സെഞ്ചുറി നേടിയിരുന്നു.





