Shocking: മധ്യപ്രദേശില്‍ പട്ടാപ്പകല്‍ റോഡരികില്‍ യുവതിയെ ബലാത്സംഗംചെയ്യുന്നു, രക്ഷിക്കാതെ വീഡിയോ പകര്‍ത്തി
|
ഭോപ്പാല്‍: സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ മധ്യപ്രദേശില്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഉജ്ജയിനിയില്‍ തിരക്കേറിയ റോഡില്‍ പകല്‍വെളിച്ചത്തില്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവാവ് യുവതിയെ ബാലാത്സംഗം ചെയ്തു. യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ കണ്ടുനിന്നവര്‍ കുറ്റകൃത്യം വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മോഹന്‍ യാദവിന്റെ മണ്ഡലത്തിലാണ് കൊടുംക്രൂരത നടന്നത്. ഉജ്ജയിനിയിലെ ഏറ്റവും തിരക്കേറിയ കൊയ്‌ല ഫട്കയിലെ ഫുട്പാത്തില്‍ വച്ചാണ് ലോകേഷ് എന്നയാള്‍ ആക്രി പെറുക്കി ജീവിക്കുന്ന യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ബുധനാഴ്ചയാണ് നടന്ന സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
शर्मसार हुई धर्मनगरी उज्जैन :
वैहशी दरिंदे ने किया भिक्षुक महिला के साथ खुलेआम कुकर्म, प्रदेश की क़ानून व्यवस्था हुई तार-तार !!
“सत्ताधीशों शर्म से डूब मरो या कुर्सी छोड़ दो” pic.twitter.com/yl1066BGTu
— MP Congress (@INCMP) September 5, 2024
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ലോകേഷ് യുവതിയെ കൂടെ കൂട്ടിയത്. പിന്നീട് മദ്യം നല്‍കി യുവതിയെ ഫുട്പാത്തില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം ഫുട്പാത്തിലൂടെ നിരവധി പേരും സമീപത്തെ റോഡിലൂടെ വാഹനങ്ങളും കടന്നുപോകുന്നുണ്ട്. ബലാത്സംഗം നോക്കിനിന്നവര്‍ യുവതിയെ രക്ഷിക്കാനോ പ്രതിയെ പിടിച്ചുമാറ്റാനോ ശ്രമിക്കാതെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത് വലിയ വിവാദങ്ങള്‍ക്കിടയാക്കി.
ബലാത്സംഗത്തിന് ശേഷം പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയാണ് ലോകേഷ് സ്ഥലംവിട്ടത്. അവശയായ യുവതി പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉജ്ജയിന്‍ പൊലിസ് പ്രതി ലോകേഷിനെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
Youth Caught Raping Woman On Footpath In Broad Daylight In Ujjain





