16
Nov 2025
Mon
16 Nov 2025 Mon
Youth declared dead breathing

ബെംഗളൂരു: മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവാവ് സംസ്‌കാര ചടങ്ങിനിടെ ബന്ധുക്കളെ ഞെട്ടിച്ച് കൊണ്ട് ശ്വസിച്ചു. ഗഡാക്-ബെറ്റാഗേരിയില്‍ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചെന്ന് വ്യക്തമാക്കിയ യുവാവാണ് കുഴിയിലേക്ക് എടുത്തുവെക്കുന്നതിനിടെ ശ്വസിച്ചത്. ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാരായണ്‍ വന്നാള്‍ (38) എന്ന യുവാവ് തലച്ചോറിലെ രക്തസ്രാവത്തിനും, പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം നില ഗുരുതരമാവുകയും, അബോധാവസ്ഥയിലെത്തുകയും ചെയ്തു. വിശദമായ പരിശോധനക്ക് ശേഷം യുവാവ് മരിച്ചതായി വിധിയെഴുതി. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസ്‌കാര ചടങ്ങുകളിലേക്ക് കടക്കുകയായിരുന്നു.

‘മൃതദേഹം’ ആംബുലന്‍സില്‍ വീട്ടിലെത്തിക്കുകയും, ബന്ധുക്കള്‍ ചേര്‍ന്ന് സംസ്‌കരിക്കാന്‍ കുഴിയിലേക്ക് എടുക്കുകയും ചെയ്തു. ഇതിനിടെയാണ് യുവാവ് ശ്വാസം എടുക്കുന്നതായി ചിലര്‍ സംശയം പ്രകടിപ്പിച്ചത്. ഉടന്‍ സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തി വെക്കുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവ് നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക