17
Jul 2023
Tue
17 Jul 2023 Tue

ശ്രീകണ്ഠാപുരം: വിവാദ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റിൽ. ശ്രീകണ്ഠാപുരം പൊലീസാണ് നിഹാദിനെ അറസ്റ്റ് ചെയ്തത്. കമ്പിവേലി നിർമിക്കുന്ന ജോലി ചെയ്യുന്ന തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിൻ്റെ പരാതിയിലാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സേവ്യറിന്റെ നമ്പർ മുഹമ്മദ് നിഹാദ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനെ തുടർന്ന് ആളുകൾ വിളിച്ചു അസഭ്യം പറയുന്നുവെന്ന പരാതിയിലാണ് പൊലീസ് നടപടി.

നേരത്തേ വളാഞ്ചേരി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നന്നത്. വളാഞ്ചേരിയിൽ കട ഉദ്ഘാടനത്തിനെത്തിയ മുഹമ്മദ് നിഹാദ് പൊതുവേദിയിൽ അശ്ലീലപരാമർശം നടത്തി, ​ഗതാ​ഗതതടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അന്ന് അറസ്റ്റ് ഉണ്ടായത്. നിഹാദ് തങ്ങിയിരുന്ന മുറിയുടെ വാതിൽചവിട്ടിപ്പൊളിച്ചായിരുന്നു പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. യുവാവിന്റെ കംപ്യൂട്ടറുകളും പൊലീസ് പിടിച്ചെടുക്കുകയുണ്ടായി. വളാഞ്ചേരിയിൽ എത്തിച്ച യുവാവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക