റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുട്യൂബറെ വെള്ളച്ചാട്ടത്തില്‍ കാണാതായി. ഒഡീഷയിലെ കോരാപുത് ജില്ലയിലെ ദുദുമ വെള്ളച്ചാട്ടത്തിലാണ് സംഭവം. 22കാരനായ സാഗര്‍ തുഡുവിനെയാണ് കാണാതായത്. ഞായര്‍ ഉച്ചകഴിഞ്ഞ് വെള്ളച്ചാട്ടത്തിലിറങ്ങിയ യുവാവ് ഡ്രോണ്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. സുഹൃത്തിനൊപ്പം മേഖലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തന്റെ യുട്യൂബ് ചാനലിനു വേണ്ടി വീഡിയോകള്‍ ചിത്രീകരിക്കുകയായിരുന്നു സാഗറെന്ന് പോലീസ് പറഞ്ഞു.
|
അന്നേദിവസം ഇവിടുത്തെ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടിരുന്നു. ഇതു സംബന്ധിച്ച മുന്നറിയിപ്പും ജനങ്ങള്‍ക്കു നല്‍കിയിരുന്നു. ഒരു പാറയുടെ മുകളില്‍ നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളം ഉയരുകയും സാഗര്‍ ഇവിടെ കുടുങ്ങുകയും ചെയ്തു. ഇതിനിടെ നിലതെറ്റിയ യുവാവ് വെള്ളത്തിലേക്ക് വീഴുകയും ഒഴുകിപ്പോവുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസും ഫയര്‍ ബ്രിഗേഡ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
ALSO READ: അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍


