അഹമ്മദാബാദ്: ഗുജറാത്തിൽ നിയമവിരുദ്ധമായി നിർമിച്ചതെന്നാരോപിച്ച് ദർഗയും സമീപത്തെ പള്ളിയും പൊളിക്കാനുള്ള നീക്കം ചെറുത്തതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരുമരണം. ഗുജറാത്തിലെ ജുനഗഡ് ജില്ലയിൽ ഇന്നലെ രാത്രിയാണ് സംഭവം. ദർഗ കൈയേറ്റ ഭൂമിയിൽ അല്ല സ്ഥിതിചെയ്യുന്നതെന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ അഞ്ച് ദിവസം നൽകിയ അധികൃതർ അത് നൽകിയില്ലെങ്കിൽ പൊളിച്ചുനീക്കുമെന്ന് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുപ്രകാരം ദർഗ പൊളിക്കാനുള്ള നോട്ടിസ് ജുനഗഡ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ പതിക്കാനെത്തി. ഇവരെ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.
|
അഞ്ഞൂറോളം പേർ ദർഗക്ക് ചുറ്റും ഒരുമിച്ചുകൂടിയാണ് തടഞ്ഞത്. പൊലീസ് എത്തി ഇവരെ പിരിച്ചുവിടാൻ ബലം പ്രയോഗിച്ചതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. കല്ലേറിൽ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് 174 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
#WATCH | Stones pelted, cops injured after a mob protest against the anti-encroachment drive in Gujarat’s Junagadh last night
(Note: Abusive language) pic.twitter.com/8wRw0YgO3z
— ANI (@ANI) June 17, 2023





