27
Aug 2024
Wed
27 Aug 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ കാണാതായ അസം സ്വദേശിനി 13കാരി തമിഴ്നാട്ടിലേക്ക് പോയതായി വിവരം. ബാംഗ്ലൂർ-കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തതായ വിവരം ദൃശ്യം സഹിതം പുറത്തുവന്നു. ഉച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്കുള്ള ട്രെയിനിൽ വെച്ചു എടുത്ത ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. ഇതോടെ പോലിസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു.

ഉച്ചയ്ക്ക് ഒരു മണിക്ക് പെൺകുട്ടി ബാംഗ്ലൂർ കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തതായി വിവരം ലഭിച്ചു. ട്രെയിനിൽ ഇരുന്നു കരയുന്നതു കണ്ട സഹ യാത്രക്കാരി എടുത്ത ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പെൺകുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉള്ളത്. യാത്രക്കാരി തമിഴ്നാട് പോലീസിന് വിവരം കൈമാറിയതിനാൽ കന്യാകുമാരിയിൽ പരിശോധന തുടങ്ങി. ബവിത എന്ന യാത്ര കാരിയാണ് കുട്ടിയെ തിരിച്ചറിഞ്ഞ് പടം എടുത്തത്. കുടുംബം ചിത്രത്തിലുള്ള കുട്ടി തങ്ങളുടെ മകളാണെന്ന് മതാപിതാക്കൾ സ്ഥിരീകരിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയത്. ട്രെയിനിൽ ഇരുന്നു കരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന പെൺകുട്ടിയെ കണ്ട് സഹയാത്രക്കാരി ബബിതയാണ് ഫോട്ടോയെടുത്തത്. നെയ്യറ്റിൻകരയിൽ വച്ചാണ് കുട്ടിയുടെ ഫോട്ടോ എടുത്തത്. ഇവർ നെയ്യാറ്റിൻകരയിലാണ് ഇറങ്ങിയത്. നാൽപതു രൂപ പെൺകുട്ടിയുടെ കൈവശം ഉണ്ടായിരുന്നതായി ബബിത അറിയിച്ചു.

പെൺകുട്ടിയെ കാണാതായ വിവരവുമായി സൈബർ സെൽ പുറത്തിറക്കിയ പോസ്റ്റർ കണ്ട് ബബിത പുലർച്ചെ മൂന്നരയോടെ ചിത്രം പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിനിൽ കയറിയ ശേഷമാണ് കുട്ടിയെ കണ്ടതെന്നും കരയുന്നത് കണ്ടാണ് ശ്രദ്ധിച്ചതെന്നും ബബിത പറഞ്ഞു. ധൈര്യമുള്ള ആളാണെന്ന് പെൺകുട്ടിയെ കണ്ടപ്പോൾ തോന്നിയെന്നും ബബിത പറഞ്ഞു.

13 year old girl from Assam missing in Thiruvananthapuram
ട്രെയിനിൽ കുട്ടിയെ ശ്രദ്ധിച്ച മറ്റൊരു യാത്രക്കാരിയിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറശാല വരെ പെൺകുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. പെൺകുട്ടിക്കായി വ്യാപക പരിശോധന തുടരുന്നതിനിടെയാണ് നിർണായകമായ ദൃശ്യം ലഭിച്ചത്. കഴക്കൂട്ടം എസ്ഐ, ഒരു വനിതാ എസ്ഐ എന്നിവർ ഉൾപ്പെടെയുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്കു പുറപ്പെട്ടു.

മൂന്നു കിലോമീറ്റർ ദൂരം കുട്ടി സഞ്ചരിച്ചതിന്റെ, ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

ഇന്നലെ രാവിലെ 10 മണി മുതലാണു കുട്ടിയെ കാണാതായത്.

കഴക്കൂട്ടത്ത് താമസിക്കുന്ന കുട്ടിയെയാണു കാണാതായത്. സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ കുട്ടിയെ ശകാരിച്ചിരുന്നു. പിന്നാലെ കുട്ടി വീടുവിട്ടിറങ്ങിയെന്നും ബാഗും വസ്ത്രങ്ങളും സഹിതമാണ് പോയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ പക്കൽ 50 രൂപ മാത്രമാണുണ്ടായിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.

വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

13 year old girl from Assam missing in Thiruvananthapuram