29
May 2024
Tue
29 May 2024 Tue

മുംബൈ: മുംബൈ ഘാട്‌കോപ്പറില്‍ പരസ്യ ബോര്‍ഡ് മമറിഞ്ഞുവീണുണ്ടായ ദുരന്തത്തില്‍ മരണസംഖ്യം 14 ആയി ഉയര്‍ന്നു. അറുപതോളം പേര്‍ക്ക് പരിക്കുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന 65 പേരെ ദുരന്ത നിവാരണ സേനയും പോലീസും ചേര്‍ന്ന് പുറത്തെത്തിച്ചു. (14 Dead, 60 Injured After Huge Billboard Falls During Mumbai Dust Storm  )സംഭവത്തില്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്‌കവേറ്ററുകളുപയോഗിച്ച് രാത്രി മുഴുവന്‍ പരസ്യ ബോര്‍ഡിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരഞ്ഞു. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എട്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. നാല് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ഇനിയും ആളുകള്‍ ഉണ്ടാവാമെന്ന പ്രതീക്ഷയില്‍ തിരച്ചില്‍ തുടരുകയാണ്.


അപകടത്തിനിടയാക്കിയ കൂറ്റന്‍ പരസ്യ ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. പരസ്യബോര്‍ഡിന്റെ ഉടമയായ ഈഗോ മീഡിയയ്‌ക്കെതിരെ പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പാന്ത്‌നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ചെദ്ദാനഗര്‍ ജങ്ഷനില്‍ സ്ഥാപിച്ചതായിരുന്നു കൂറ്റന്‍ പരസ്യബോര്‍ഡ്. തിരക്കേറിയ ജങ്ഷനിലെ ഒരു പെട്രോള്‍ പമ്പിലേക്കാണ് ബോര്‍ഡ് വീണത്. 100 അടി ഉയരമുണ്ട് ഈ ബോര്‍ഡിന്.