നേപ്പാളില്‍ രാജ്യസുരക്ഷയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങള്‍ കൂട്ടത്തോടെ നിരോധിച്ചതിനെതിരേ പ്രക്ഷോഭവുമായി യുവാക്കള്‍ തെരുവില്‍. ലാത്തിച്ചാര്‍ജും വെടിവയ്പും നടത്തി സുരക്ഷാസേന. സംഭവത്തില്‍ 14 പേര് മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.
|
കാഠ്മണ്ഡുവില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. അഴിമതിയും ദുര്‍ഭരണവും മൂടി വയ്ക്കാനാണ് സാമൂഹിക മാധ്യമ നിരോധനമെന്ന് യുവാക്കള്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക്, വാട്സ്അപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവയാണ് നേപ്പാളില്‍ നിരോധിച്ചത്. പ്രക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ പട്ടാളത്തെ ഇറക്കിയിട്ടുണ്ട്.
ALSO READ: 21 വർഷം മുമ്പ് കളഞ്ഞുപോയ മൂന്നര പവന്റെ സ്വർണമാല പുതിയ രൂപത്തിൽ തിരികെ കിട്ടിയ സന്തോഷത്തിൽ വീട്ടമ്മ
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


