26
Sep 2025
Tue
26 Sep 2025 Tue
POCSO case registered against kapyar and vikar

ചന്തേര: കാസര്‍കോഡ് ജില്ലയിലെ ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 14 വയസ്സുകാരനെ ലൈംഗികമായി ഉപയോഗിച്ച എട്ടു പേര്‍ പോലീസ് പിടിയില്‍. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരാണ് പ്രതികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ തൃക്കരിപ്പൂരിലെ യുവ രാഷ്ട്രീയ നേതാവ്, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ പ്രതികളിലുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

കുട്ടി പ്രതികളുടെ വലയിലകപ്പെട്ടത് GRINDR (GAY DATING AND CHAT) ഡേറ്റിങ് ആപ്പ് വഴിയെന്നാണ് വിവരം. 18 വയസ്സായെന്ന് രേഖപ്പെടുത്തിയാണ് ആപ്പ് ഉപയോഗിച്ചത്. ഏജന്റ് മുഖേനയാണ് പ്രതികള്‍ കുട്ടിക്ക് അടുത്തെത്തിയത്.

ചന്തേര പൊലീസ് സ്റ്റേഷനില്‍ മാത്രം ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എട്ടു കേസുകള്‍ ജില്ലയ്ക്ക് പുറത്താണ്. 14 കേസുകളിലായി 18 പേരാണ് പ്രതികള്‍.

ഇനിയും 10 പേരെ പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് വിവരം. നാല് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്. രണ്ട് വര്‍ഷമായി 14 കാരനെ സംഘം ഉപയോഗിച്ച് വരുന്നതായാണ് അറിയുന്നത്.

രണ്ട് ദിവസം മുമ്പ് കുട്ടി വീട്ടില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് താന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി അറിയിച്ചത്. വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.