21
Jan 2023
Tue
21 Jan 2023 Tue

പൊളിക്കലിനെതിരേ നൽകിയ കേസ് കോടതി പരി​ഗണിക്കാനിരിക്കെ ഉത്തർപ്രദേശിൽ 16ാം നൂറ്റാണ്ടിലെ ഷാഹി മസ്ജി​ദ് കനത്ത പൊലീസ് കാവലിൽ പൊളിച്ചുനീക്കി. പ്രയാ​ഗ് രാജിലെ സൈദാബാദ് മാർക്കറ്റിലെ പള്ളിയാണ് ജനുവരി 9ന് പൊളിച്ചുനീക്കിയത്. 16ാം നൂറ്റാണ്ടിൽ ഷേർ ഷാ സൂരി നിർമിച്ച പള്ളിയാണ് റോഡ് വികസനത്തിന്റെ പേരിൽ പൊളിച്ചുനീക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൊളിക്കലിനെതിരേ അലഹബാദ് ഹൈക്കോടതിയെ സമീപിച്ച പള്ളി പരിപാലന കമ്മിറ്റിയോട് കീഴ്ക്കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് കീഴ്ക്കോടതി ജനുവരി 16ന് ഹരജി പരി​ഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കനത്ത പൊലീസ് കാവലിൽ പൊതുമരാമത്ത് വകുപ്പ് പള്ളി പൊളിച്ചതെന്ന് ഇമാം മുഹമ്മദ് ബാബുൽ ഹുസയ്ൻ പറഞ്ഞു. പൊളിക്കലിനെതിരായ കേസ് കോടതിയിലാണെന്ന് അറിയിച്ചിട്ടും അധികൃതർ വക വച്ചില്ലെന്നും ഇമാം വ്യക്തമാക്കി.

ചരിത്രപ്രധാനമായ പള്ളി പൊളിക്കുന്നതിനെതിരേ കഴിഞ്ഞവർഷം ആ​ഗസ്തിലാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാർ രേഖകൾ പ്രകാരം പള്ളി നിൽക്കുന്നത് കൈയേറ്റ ഭൂമിയിലാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. റോഡ് വികസനത്തിന്റെ പേരിൽ ചരിത്രസ്മാരകമായ പള്ളി ബുൾഡോസർ ഉപയോ​ഗിച്ചു തകർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഎന്നിലെ മുൻ ഉദ്യോ​ഗസ്ഥൻ അശോക് സ്വെയിൻ ട്വീറ്റ് ചെയ്തു.