21
Jan 2023
Sat
21 Jan 2023 Sat

ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്ന് മൃതദേഹങ്ങളുടെ കണ്ണുകൾ എലിതിന്നു. മധ്യപ്രദേശി സാ​ഗർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ജനുവരി നാലിനും ജനുവരി 19നുമായാണ് രണ്ടു മൃതദേഹങ്ങളുടെ ഓരോ കണ്ണുകൾ എലിതിന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി നാലിന് മരിച്ച 32കാരനായ മോട്ടിലാൽ ​ഗൂണ്ടിന്റെ കണ്ണാണ് നഷ്ടപ്പെട്ടത്. കുഴഞ്ഞുവീണ മോട്ടിലാലിനെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി പിറ്റേദിവസം ഡോക്ടറെത്തിയപ്പോഴാണ്ഒരു കണ്ണ് നഷ്ടപ്പെട്ടതായി കണ്ടത്. ഫ്രീസറിന്റെ തകരാർ മൂലം മേശപ്പുറത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം.

25കാരനായ രമേഷ് അഹിവാറിന്റെ കണ്ണാണ് രണ്ടാം സംഭവത്തിൽ നഷ്ടപ്പെട്ടത്. ജനുവരി 16ന് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച യുവാവിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റദിവസം മരണത്തിനു കീഴടങ്ങി. പോസ്റ്റ്മോർട്ടത്തിനായി ജനുവരി 19ന് പുറത്തെടുത്തപ്പോഴാണ് കണ്ണ് നഷ്ടമായ വിവരം ശ്രദ്ധയിൽപ്പെടുന്നത്.

സംഭവത്തിൽ നാല് മെഡിക്കൽ ഓഫിസർമാർക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫിസർ ഡോ. മംത് തിമോരി പറഞ്ഞു.