03
Sep 2023
Mon
03 Sep 2023 Mon

യുപിയിലെ ഗ്രേറ്റർ നോയിഡയിൽ 21കാരൻ അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. സെപ്തംബർ ഏഴിന് രാത്രിയിലായിരുന്നു കൊലപാതകം. അക്രമിയായ ജാസ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രംജിത് റാവു പിതാവ് രാംകുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്ന് വിക്രംജിത് റാവു വീട്ടിൽനിന്നു മാറിത്താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ദങ്കൗറിലെ ബല്ലു ഖേര ഗ്രാമത്തിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ എത്തിയ പ്രതി ജാസ്മിൻ പിതാവിനെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ച് വിക്രംജിത്ത് റാവുവിൻ്റെ മുഖത്തും കഴുത്തിലും തലയിലും ജാസ്മിൻ വെട്ടി. നിലവിളി കേട്ട് എത്തിയ മുത്തച്ഛൻ രാംകുമാറിനെയും ജാസ്മിൻ ആക്രമിച്ചു. വെട്ടേറ്റുവീണ രാംകുമാറിന്റെ തലയിൽ ചുറ്റിക കൊണ്ട് നിരവധിതവണ അടിക്കുകയും ചെയ്തു.

ആയുധങ്ങൾ ഒളിപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട അക്രമി വീട്ടിൽ എത്തിയ ശേഷം രക്തം പുരണ്ട വസ്ത്രങ്ങൾ കഴുകി കിടന്നുറങ്ങുകയും ചെയ്തു. പൊലീസ് അന്വേഷണത്തിൽ ജാസ്മിനാണ് പ്രതിയെന്നു കണ്ടെത്തുകയായിരുന്നു. അച്ഛൻ അമ്മയെ ഉപദ്രവിക്കാറുണ്ടെന്നും ഇതിനാലാണ് കൊലപാതകം നടത്തിയതെന്നും പ്രതി മൊഴി നൽകി. ആയുധങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അശോക് കുമാർ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക