02
Apr 2024
Wed
02 Apr 2024 Wed
23 opposition leaders out of 25 joined bjp after central agenciend taken action against them since 2014

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം സിബിഐ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികളുടെ നടപടി നേരിട്ട 25 പ്രതിപക്ഷ നേതാക്കളില്‍ 23 പേരും ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേര്‍ന്ന 23 പേരുടെ നേരെയുണ്ടായ ഏജന്‍സികളുടെ നടപടി മരവിപ്പിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തുവെന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് പത്തു നേതാക്കളാണ് ബിജെപിയിലെത്തിയത്. എന്‍സിപിയില്‍ നിന്ന് നാലും ശിവസേനയില്‍ നിന്ന് നാലും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മൂന്നും തെലുഗുദേശം പാര്‍ട്ടിയില്‍ നിന്ന് രണ്ടും സമാജ് വാദി പാര്‍ട്ടി, വൈഎസ് ആര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവയില്‍ ഒന്നു വീതം നേതാക്കളും ഇക്കാലയളവില്‍ ബിജെപിയിലെത്തി.(23 opposition leaders out of 25 joined bjp after central agenciend taken action against them since 2014)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോണ്‍ഗ്രസ് മുന്‍ എം പി ജ്യോതി മിര്‍ധ, തെലുഗുദേശം പാര്‍ട്ടി മുന്‍ എംപി വൈ എസ് ചൗധരി എന്നിവര്‍ക്കെതിരായ കേസുകളില്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജന്‍സി നടപടി മരവിക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തിരിക്കുന്നത്. അസം മുഖ്യമന്ത്രിയായിരുന്ന ഹിമാന്ത ബിശ്വ ശര്‍മ, റാണീന്ദര്‍ സിങ്, കൃസ്പശങ്കര്‍ സിങ്, ഗോവ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, നവീന്‍ ജിന്‍ഡാല്‍, അര്‍ച്ചന പാട്ടീല്‍, ഗീതാ കോഡ, ബാബാ സിദ്ധീഖി, ജ്യോതി മിര്‍ധ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയത്.

എന്‍സിപിയില്‍ നിന്ന് അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ചാഗന്‍ ഭുജ്ബാല്‍, ഹസന്‍ മുഷ് രിഫി എന്നിവര്‍ ബിജെപിയിലെത്തി. യാമിനി ജാദവ്, യശ്വന്ത് ജാദവ്, ഭാവന ഗവാലി, പ്രതാപ് സര്‍ണായിക് എന്നിവരാണ് ശിവസേന വിട്ട് ബിജെപിയിലെത്തിയ നേതാക്കള്‍. സുവേന്ദു അധികാരി, തപസ് റോയ്, സോവന്‍ ചാറ്റര്‍ജി എന്നിവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും സുജന ചൗധരി, സി എം രമേഷ് എന്നിവര്‍ തെലുഗുദേശം പാര്‍ട്ടിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് സഞ്ജയ് സേത്തും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് കെ ഗീതയും ബിജെപിയിലെത്തി. ഇവരില്‍ ആറു നേതാക്കള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി പാളയത്തിലെത്തിയത്.

മോദിയുടെ വാഷിങ് മെഷീന്‍ ഫുള്ളി ഓട്ടോമാറ്റിക് ആണെന്നും നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നാലുടന്‍ ശുദ്ധരാകുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്താകട്ടിങ് പങ്കുവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ എക്‌സില്‍ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികളും മോദി-ഷാ ദ്വന്തങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുക മാത്രമല്ല മറിച്ച് ഈ ഏജന്‍സികളുടെ സ്വയംഭരണാവകാശത്തെ ബാധിക്കുകയും ജനാധിപത്യത്തിന് ശാപമായി മാറുകയാണെന്നും ഖാര്‍ഗേ കുറിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക