30
Mar 2024
Sat
30 Mar 2024 Sat
24 year old man arrested after extorting 41 lakh from IT officer

കോഴിക്കോട് വടകരയിലെ ഐടി ഉദ്യോഗസ്ഥനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത 24കാരന്‍ പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് മാളൂര്‍ കരേറ്റ ജാസ് വിഹാറില്‍ ഷഹല്‍ സനജ് മല്ലിക്കറാണ് അറസ്റ്റിലായത്. കരിമ്പനപ്പാലത്ത് താമസിക്കുന്ന ബാലുശേരി സ്വദേശിയായ ഉദ്യോഗസ്ഥന്റെ പണമാണ് നഷ്ടപ്പെട്ടത്. വിവിധ തവണകളായാണ് പണം തട്ടിയത്. തട്ടിപ്പ് സംഘത്തിലെ ബാക്കിയുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.(24 year old man arrested after extorting 41 lakh from IT officer)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓണ്‍ലൈന്‍ മുഖേന പാര്‍ട് ടൈം ബെനിഫിറ്റ് സ്‌കീമിനെന്ന പേരിലായിരുന്നു തട്ടിപ്പ്. നിക്ഷേപത്തിന് വാഗ്ദാനം ചെയ്ത ലാഭം ആദ്യമൊക്കെ കൃത്യമായി കിട്ടിയപ്പോള്‍ ഉദ്യോഗസ്ഥന്‍ കൂടുതല്‍ പണം നിക്ഷേപിക്കുകയായിരുന്നു. ഈ പണം നഷ്ടപ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഫണ്ട് ഇടപാടുമായി ബന്ധപ്പെട്ട് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ 5 ലക്ഷം രൂപ ബാങ്കില്‍നിന്നു പിന്‍വലിച്ചത് ഷഹലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.