റാഞ്ചി: ജാര്‍ഖണ്ഡില്‍ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 25 കോടി രൂപ പിടിച്ചെടുത്തു. ജാര്‍ഖണ്ഡ് ഗ്രാമീണ വികസന വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലംഗിര്‍ ആലമിന്റെ പെഴ്‌സനല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരന്റെ വീട്ടിലും വകുപ്പ് മുന്‍ ചീഫ് എന്‍ജിനീയര്‍ വിരേന്ദ്ര റാമിന്റെയും ഇയാളുമായി ബന്ധപ്പെട്ടവരുടെയുമായ കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ 2023 ഫെബ്രുവരിയില്‍ വിരേന്ദ്ര റാം അറസ്റ്റിലായിരുന്നു.( 25 crore cash found by ED conducting raid in Jharkhand)
|
ജാര്‍ഖണ്ഡില്‍ അഴിമതി അവസാനിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ പദ്ധതിയിട്ട പണമാണ് പിടിച്ചെടുത്തിരിക്കുന്നതെന്നും ആരോപിച്ച ബിജെപി വക്താവ് പ്രതുല്‍ സഹദേവ് ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മെയ് 13, 20, 25, ജൂണ്‍ 1 എന്നിങ്ങനെ നാലു ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക.





